പ്രൈമറിയില്‍ ജയിച്ച് സ്ഥാനമുറപ്പിച്ച് സൊഹറാന്‍ മംദാനി

പ്രൈമറിയില്‍ ജയിച്ച് സ്ഥാനമുറപ്പിച്ച് സൊഹറാന്‍ മംദാനി


ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് പ്രൈമറിയില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചുതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ക്വീന്‍സില്‍ നിന്നുള്ള അസംബ്ലി അംഗമായ മംദാനി 56 ശതമാനം വോട്ടുകളാണ് നേടിയത്. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം ക്യൂമോ 44 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. 

33കാരനായ മംദാനി നവംബറില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പ്രൈമറിയില്‍ നിന്ന് വിട്ടുനിന്ന ഡെമോക്രാറ്റായ മേയര്‍ എറിക് ആഡംസിനെയും റിപ്പബ്ലിക്കന്‍ ലൈനില്‍ മത്സരിക്കുന്ന ഗാര്‍ഡിയന്‍ ഏഞ്ചല്‍സ് സ്ഥാപകന്‍ കര്‍ട്ടിസ് സ്ലിവയെയും നേരിടേണ്ടി വരും. അതോടൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായ അഭിഭാഷകന്‍ ജിം വാള്‍ഡനും മത്സര രംഗത്തുണ്ടാകും. 

ക്യൂമോ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുണ്ടാവുമോ പ്രചാരണം തുടരണോ വേണ്ടയോ എന്ന് അദ്ദേഹം തീരുമാനിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍മാരെക്കാള്‍ ആറ്- ഒന്ന് എന്ന നിലയില്‍ ഡെമോക്രാറ്റുകള്‍ കൂടുതലുള്ള നഗരത്തില്‍ മംദാനി ജയിച്ചു കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രൈമറിയില്‍ അഞ്ചര ലക്ഷത്തോളം ന്യൂയോര്‍ക്കുകാരുടെ പിന്തുണയില്‍ താന്‍ വിനീതനാണെന്ന് മംദാനി പ്രസ്താവനയില്‍ പറഞ്ഞു. 

യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മംദാനിക്കെതിരെ നടത്തിയ പ്രസ്താവനയെ അദ്ദേഹം എതിര്‍ത്തു. 'മീറ്റ് ദി പ്രസ്സ്' പരിപാടിയില്‍ 'ഞാന്‍ എങ്ങനെ കാണപ്പെടുന്നു, എങ്ങനെ ശബ്ദിക്കുന്നു, ഞാന്‍ എവിടെ നിന്നാണ്, ഞാന്‍ ആരാണെന്ന്' തുടങ്ങിയ കാര്യങ്ങളില്‍ തനിക്കെതിരെ വരുന്ന പരാമര്‍ശങ്ങളില്‍ അസ്വസ്ഥതയുണ്ടെന്ന് മംദാനി പറഞ്ഞു. അദ്ദേഹത്തിന്റെ ഊര്‍ജ്ജം, ആകര്‍ഷണീയത, സോഷ്യല്‍ മീഡിയ വൈദഗ്ദ്ധ്യം, മികച്ച വളണ്ടിയര്‍മാരുടെ സേവനത്തിലൂടെ പുതിയ വോട്ടര്‍മാരെ പോളിംഗിലേക്ക് ഐത്തിച്ച് മംദാനി വിജയിച്ചു.

2021 ലെ മേയര്‍ പ്രൈമറിയില്‍ നിന്ന് റാങ്ക്-ചോയ്സ് വോട്ടിംഗ് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാമെന്നും തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും തന്ത്രങ്ങള്‍ മെനയാന്‍ ഇടതുപക്ഷ ചായ്വുള്ള ഗ്രൂപ്പുകളുടെയും യൂണിയനുകളുടെയും മറ്റുള്ളവരുടെയും സംയോജിത ശ്രമത്തില്‍ അദ്ദേഹം പ്രയോജനം നേടി. മത്സരത്തില്‍ ഇടതുപക്ഷം ഒരു പൊതു സ്ഥാനാര്‍ഥിക്ക് പിന്നില്‍ ഒന്നിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ആഡംസിനെ വിജയിപ്പിച്ചത്.