ഡാള്ളസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ആതിഥേയത്വം വഹിക്കുന്ന ദ്വിവാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 1 മുതല്‍ 3 വരെ ഫോര്‍ പോയിന്റു ബൈ ഷെറാട്ടണ്‍, ഡി എഫ് ഡബ്ല്യു എയര്‍പോര്‍ട്ട് നോര്‍ത്ത്, കോപ്പേല്‍ ടെസ്സസില്‍ നടത്തുന്നു. നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക എന്നത് പ്രമേയമായി സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വര്‍ക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.
ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയില്‍ ഈ ദേശീയ പരിപാടി 200ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യന്‍മാര്‍, അഡ്വാന്‍സ്ഡ് പ്രാക്ടീസ് പ്രൊവൈഡര്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, നൂതനാശയക്കാര്‍ എന്നിവരുള്‍പ്പെടെ അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗത്ഭര്‍ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയില്‍ പങ്കെടുക്കുമെന്ന് നൈനയുടേയും ഐനന്റിന്റേയും ഭാരവാഹികള്‍ അറിയിച്ചു.
