ന്യൂയോര്‍ക്: മാര്‍ത്തോമ ചര്‍ച്ച് ഡയോസിസ് ഓഫ് നോര്‍ത്ത് അമേരിക്ക സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ് കൂട്ടായ്മ യോഗം സൂം വഴി സംഘടിപ്പിച്ചു.
സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ് വൈസ് പ്രസിഡണ്ട് റെവ മാത്യു മാത്യു വര്‍ഗീസ് ആമുഖ പ്രസംഗം നടത്തി. ഓസ്റ്റിന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി ഡെന്നിസ് അച്ചന്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. ഗ്രേറ്റ് സിയാറ്റില്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള ജൂഡി സണ്ണി ഗാനമാലപിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ് സെക്രട്ടറി ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള സെക്രട്ടറി ഈശോ മാളിയേക്കല്‍ സ്വാഗതമാശംസിച്ചു. ഫീനിക്‌സില്‍ നിന്നുള്ള സൈമണ്‍ തോമസ് യോഹന്നാന്‍ നിശ്ചയിക്കപ്പെട്ട പാഠഭാഗം യോഹന്നാന്‍ രണ്ടിന്റെ ഒന്നു മുതല്‍ 15 വരെയുള്ള വാക്യങ്ങള്‍ വായിച്ചു.
തുടര്‍ന്ന് റിട്ടയേര്‍ഡ് വികാരി ജനറല്‍ റവ. ഷാം പി തോമസ് ബാംഗ്ലൂരില്‍ നിന്നും വചനശുശ്രൂഷ നിര്‍വഹിച്ചു. കാനാവിലെ കല്യാണ വീട്ടില്‍ വീഞ്ഞ് പോരാതെ വന്നപ്പോള്‍ ആ ഭവനത്തില്‍ ഉണ്ടായ വ്യത്യസ്ത അനുഭവങ്ങളെ കുറിച്ച് അച്ചന്‍ സവിസ്തരം പ്രതിപാദിച്ചു. രുചിയും ഗുണവും മണവും ഇല്ലാത്ത വെള്ളത്തെ നിറമുള്ള, രുചിയുള്ള, ഗുണമുള്ള വീഞ്ഞാക്കി മാറ്റാന്‍ കഴിവുള്ള കര്‍ത്താവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാന്‍ അവിടെ കൂടിയിരുന്നവര്‍ക്ക് കഴിഞ്ഞതായി അച്ചന്‍ ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വഴി മറന്നുപോകുന്നവര്‍, വഴിമാറി നിന്നയാളുകള്‍, വഴി ഒരുക്കി നിന്നയാളുകള്‍, വഴി വെട്ടുന്നയാളുകള്‍, വിസ്മയമായി വഴി ഒരുക്കുന്നവര്‍ എന്നീ അഞ്ചു വിഭാഗമാളുകളെ കാണാന്‍ കഴിയുമെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എല്ലാവര്‍ക്കും പുതു വത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് അച്ചന്‍ തന്റെ പ്രസംഗം ഉപസംഹരിച്ചു.
തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ഥനക്കു സിയാറ്റില്‍ നിന്നുള്ള ഗീത ചെറിയാന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ നിന്നുള്ള ബാബു സി മാത്യു, ലോസ് ആഞ്ജലസില്‍ നിന്നുള്ള ഉമ്മന്‍ ഈശോ സാം എന്നിവര്‍ നേതൃത്വം നല്‍കി.
നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളില്‍ നിന്നുള്ള സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി ട്രസ്റ്റി സിബി സൈമണ്‍ അറിയിച്ചു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ഭദ്രാസന വെസ്റ്റ് റീജിയന്‍ സീനിയര്‍ സിറ്റിസണ്‍ ഫെല്ലോഷിപ്പാണ് മീറ്റിംഗിന് അതിഥേയത്വം വഹിച്ചത്. സിബി സൈമണ്‍ അച്ചന്റെ പ്രാര്‍ഥനക്കും ടി കെ ജോണ്‍ അച്ചന്റെ ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു.