നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസനം കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു


ന്യൂയോര്‍ക്ക്: 2026- 2028 വര്‍ഷത്തേക്കു നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന  കൗണ്‍സിലിലേക്കു നടന്ന വാശിയേറിയ  തെരഞ്ഞെടുപ്പില്‍ വിജയിച്ച കൗണ്‍സില്‍ അംഗങ്ങളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൗണ്‍സിലിന്റെ പുതിയ ട്രഷററായി  ഷാജു സാം തെരഞ്ഞെടുക്കപ്പെട്ടു. 

കൗണ്‍സില്‍ അംഗങ്ങള്‍

ട്രഷറര്‍: ഷാജു സാം, നോര്‍ത്ത് ഈസ്റ്റ് സെന്റര്‍ എ: റവ. ജേസണ്‍ വര്‍ഗീസ്, നോര്‍ത്ത് ഈസ്റ്റ് സെന്റര്‍ ബി: മറിയ വര്‍ഗീസ്, സൗത്ത് ഈസ്റ്റ് സെന്റര്‍ എ: നോബി ബൈജു, സൗത്ത് ഈസ്റ്റ് സെന്റര്‍ ബി: ഡോ. രേഷ്മ രാജന്‍, സൗത്ത് ഈസ്റ്റ് സെന്റര്‍ സി: പെന്‍സ് ജേക്കബ്, സൗത്തേണ്‍: റവ. ഡോ. ജെയിംസണ്‍ കെ, മിഡ്വെസ്റ്റ്: ലാലു തോമസ്, സൗത്ത് വെസ്റ്റ് സെന്റര്‍ എ: റവ. ജെസ്വിന്‍ ജോണ്‍, സൗത്ത് വെസ്റ്റ് സെന്റര്‍ ബി: ഷോണ്‍ വര്‍ഗീസ്, വെസ്റ്റേണ്‍: കുസുമം ടൈറ്റസ്, കാനഡ ഈസ്റ്റ്: ഷിബു ജോണ്‍.

കൗണ്‍സില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ജനകീയ വോട്ടെടുപ്പില്‍ വിജയം നേടിയവര്‍:

സൗത്ത് ഈസ്റ്റ് : ബിബിന വര്‍ഗീസ്, റെജി ജോര്‍ജ്, സൗത്തേണ്‍: ജോണ്‍സണ്‍ മാത്യു, മിഡ്വെസ്റ്റ്: ഷോണ്‍ തോമസ്, സൗത്ത് വെസ്റ്റ് സെന്റര്‍ എ: തോമസ് ഈശോ.

വിജയികള്‍ക്ക് കൗണ്‍സില്‍ ഭാരവാഹികളും അണികളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ വരും വര്‍ഷങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.