ഹ്യൂസ്റ്റനില്‍ പെസഹാ ആചരണം ഭക്തിസാന്ദ്രമായി

ഹ്യൂസ്റ്റനില്‍ പെസഹാ ആചരണം ഭക്തിസാന്ദ്രമായി


ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തില്‍ വിശുദ്ധ വാര പെസഹാ കര്‍മങ്ങള്‍ പ്രാര്‍ഥനാനിര്‍ഭരമായി. വ്യാഴാഴ്ച വൈകുന്നേരം നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക്  ഇടവക വിശ്വാസ സമൂഹം വിശ്വാസത്തോടെ പങ്കു ചേര്‍ന്നു. കാല്‍കഴുകല്‍ ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും മലയാളത്തിലും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു.

യേശുനാഥന്‍ സ്വന്ത ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്ന എളിമയുടെയും സ്‌നേഹത്തിന്റെയും വിനയത്തിന്റെയും മാതൃകയായ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതുപോലെ ഇടവകയിലെ പന്ത്രണ്ടു പേരുടെ പാദങ്ങള്‍ കഴുകിക്കൊണ്ടു  വികാരി ഫാ. എബ്രഹാം മുത്തോലത്തും

പന്ത്രണ്ട് കുട്ടികളുടെ പാദങ്ങള്‍ കഴുകിക്കൊണ്ടു  അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും തിരുക്കര്‍മ്മങ്ങളില്‍ സജീവമായി പങ്കെടുത്തു.

ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് എസ് ജെ സി  സിസ്റ്റേഴ്‌സ്, കൈക്കാരന്‍മ്മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍,അള്‍ത്താര ശുശ്രുഷികള്‍, ഗായകസംഘം എന്നിവര്‍ സജീവമായി നേതൃത്വം നല്‍കി.