ഷിക്കാഗോ: ജൂലൈ ആദ്യവാരം ഷിക്കാഗോയില്‍ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 10ന് ആരംഭിച്ച 40 ദിവസത്തെ ഉപവാസ പ്രാര്‍ഥന ഫെബ്രുവരി 18 ബുധനാഴ്ച സമാപിക്കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുപതോളം പേരാണ് 40 ദിവസം നീണ്ടുനിന്ന ഉപവാസ പ്രാര്‍ഥന ചങ്ങലയില്‍ അണിചേര്‍ന്നത്. നാഷണല്‍ പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ പി വി മാമന്‍, ലോക്കല്‍ പ്രയര്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ പാസ്റ്റര്‍ ബാബു മാത്യു കുമ്പഴ, പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ ജോര്‍ജ്, ചാക്കോ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച വൈകുന്നേരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും പ്രാര്‍ഥനയുണ്ടായിരുന്നു. ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലിയില്‍ ബുധനാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പാസ്റ്റര്‍ ഫിന്നി മാത്യു മുഖ്യാതിഥിയായിരിക്കും. ലോക്കല്‍ കമ്മിറ്റി ഭാരവാഹികളായ പാസ്റ്റര്‍ ജിജു പി ഉമ്മന്‍, ഡോ. ടൈറ്റസ് ഈപ്പന്‍, ഡോ. ബിജു ചെറിയാന്‍, ജോണ്‍ മത്തായി, കെ ഓ ജോസ് സിപിഎ, വര്‍ഗീസ് സാമുവല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പിസിനാക് ഷിക്കാഗോ 40 ദിന ഉപവാസ പ്രാര്‍ഥന സമാപനം ബുധനാഴ്ച
