ന്യൂ യോര്‍ക്ക്: മര്‍ദിതര്‍ക്കും പീഡിതര്‍ക്കുമൊപ്പം നിലകൊണ്ട ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും ഫൊക്കാന അനുശോചന യോഗം ഏപ്രില്‍ 27 ഞായറാഴ്ച വൈകിട്ട് 8 മണിക്ക് സൂമില്‍ നടത്തും.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608
അനുശോചന യോഗത്തില്‍ ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, മതമേലധ്യക്ഷന്മാര്‍, അമേരിക്കയിലെ വിവിധ സംസ്‌കാരിക നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പ ലോക സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. മനുഷ്യസ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായിയാണ് അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിച്ചത്. വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ ലോക നന്മക്ക് വേണ്ടി സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതെ സമാധാനം സാധ്യമാകില്ലെന്നായിരുന്നു മാര്‍പ്പാപ്പയുടെ അഭിപ്രായം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കാനും ആദരിക്കാനും അദ്ദേഹം വിശ്വാസികളോട് അഭ്യര്‍ഥിക്കാറുണ്ടയിരുന്നു. വ്യതിചലിക്കാത്ത വിശ്വാസവും ആഴമായ ലാളിത്യവും ദൈവ വിശ്വാസവും കൊണ്ട് നല്ലിടയനായി അദ്ദേഹം മാതൃക കാട്ടി.
വിശ്വാസികള്‍ക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാന്‍സിസ് പാപ്പ ഇനി നിത്യതയില്‍ നിലകൊള്ളുമെന്നും ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി അഭിപ്രായപ്പെട്ടു.