രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ വരവേല്‍പ്പ് നല്‍കി

രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണില്‍ വരവേല്‍പ്പ് നല്‍കി


ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റില്‍ കര്‍മ്മ ശ്രേഷ്ഠ: പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എം എല്‍ എയ്ക്ക് ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഹൂസ്റ്റണിലെ സ്വീകരണത്തിന് നന്ദി പറഞ്ഞ ചെന്നിത്തല ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഭരണം അധികാരത്തില്‍ എത്തേണ്ടതിനു പ്രവാസി സമൂഹത്തിന്റെ വലിയ പിന്തുണയും സഹകരണവും അഭ്യര്‍ഥിച്ചു. 

ജെയിംസ് കൂടല്‍, ബേബി മണക്കുന്നേല്‍, ജീമോന്‍ റാന്നി, തോമസ് സ്റ്റീഫന്‍, പൊന്നു പിള്ള, വാവച്ചന്‍ മത്തായി, ബാബു കൂടത്തിനാലില്‍, സായി ഭാസ്‌കര്‍,  ബിബി പാറയില്‍, ബിജു ചാലക്കല്‍, ബിനു തോമസ്, ജോര്‍ജ് കൊച്ചുമ്മന്‍, റജി കുമ്പഴ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.