റവ. ഫാ. മാത്യു വറുഗീസ് കരിന്തലയൂര്‍ കോറപ്പിസ്‌ക്കോപ്പാ പദവിയിലേക്ക്

റവ. ഫാ. മാത്യു വറുഗീസ് കരിന്തലയൂര്‍ കോറപ്പിസ്‌ക്കോപ്പാ പദവിയിലേക്ക്


ഓക് പാര്‍ക്ക് (ഇല്ലിനോയ്) : യാക്കോബായ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികരില്‍ ഒരാളായ റവ. ഫാ. മാത്യു വറുഗീസ് കരിന്തലയൂര്‍ കോറപ്പിസ്‌ക്കോപ്പാ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഡിസംബര്‍ 27 ശനിയാഴ്ച രാവിലെ 9 ന് ഓക് പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വെച്ച് വിശുദ്ധ കുര്‍ബാനയെതുടര്‍ന്ന് കോറപ്പിസ്‌കോപ്പാ ശുശ്രൂകള്‍ നടത്തപ്പെടും. ശുശ്രൂഷകള്‍ക്ക് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മാര്‍ തിത്തോസ്
 തിരുമേനി പ്രധാന കാര്‍മികത്വം വഹിക്കും. ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ വൈദികര്‍ ശുശ്രൂഷയില്‍ സംബന്ധിക്കും.
വാകത്താനം ഞാലിയാകുഴി സെന്റ് ഇഗ്നേഷ്യസ് പള്ളി ഇടവകാംഗമായ അച്ചന് 1980ല്‍ ശെമ്മാശു പട്ടവും, 1986ല്‍ വൈദിക പട്ടവും സ്വീകരിച്ചു. 1983-84 കാലഘട്ടത്തില്‍ ശ്രേഷ്ഠ ബാവ ബവേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് അഖില മലങ്കര യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കോട്ടയം ഭദ്രാസന കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചു. മികച്ച സംഘാടകനും സുവിശേഷ പ്രസംഗകനുമായ അച്ചന്‍ കേരളത്തില്‍ നാലുന്നാക്കല്‍, പള്ളം, ഉള്ളായം, ഒളശ്ശ, പൊന്‍കുന്നം എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 31 വര്‍ഷം അമേരിക്കയില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു. ഇപ്പോള്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ പള്ളി അസോസിയേറ്റ് വികാരി, മിനസോട്ട സെന്റ് സൈമണ്‍സ് യാക്കോബായ പള്ളിയുടെ വികാരിയായും പ്രവര്‍ത്തിക്കുന്നു. വെട്ടിക്കല്‍ സെമിനാരി, മലേക്കുരിശ് ദയറാ എന്നീ സെമിനാരികളില്‍ വൈദിക വിദ്യാഭ്യസം നേടി.

അച്ചന് ഓക്പാര്‍ക് സെന്റ് ജോര്‍ജ് യാക്കോബായപള്ളിയുടെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നതായും കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. ലിജുപോള്‍-224 730 4082,
മാമ്മന്‍ കുരുവിള(വൈസ് പ്രസി.) 630 205 8887 
ജിബിന്‍ ജേക്കബ് (ട്രഷറര്‍) 848 248 9288
ജോജോ കെ. ജോയ് (സെക്രട്ടറി) 224 610 9652