മിസിസാഗ: ഡിവൈന്‍ അക്കാദമിയുടെ ബാനറില്‍ മിസിസാഗ സീറോ മലബാര്‍ രൂപത സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ സര്‍ഗസന്ധ്യ 2025ന്റെ ടിക്കറ്റുകള്‍ പുറത്തിറക്കി. മിസിസാഗ രൂപത ബിഷപ്പ് മാര്‍ ജോസ് കല്ലുവെള്ളില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
റീമാക്‌സ് റിയല്‍ എസ്റ്റേറ്റ് സെന്ററിന്റെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറും പരിപാടിയുടെ മെഗാ സ്‌പോണ്‍സറുമായ ജിബി ജോണിന് അദ്ദേഹം വിവിഐപി ടിക്കറ്റ് സമ്മാനിച്ചു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളം സംഗീത നാടകമാണ് സര്‍ഗസന്ധ്യ 2025ല്‍ അരങ്ങേറുന്നത്. 200 കലാകാരന്മാര്‍ വേദിയില്‍ ഒരേസമയം പങ്കെടുക്കും.
ഇംഗ്ലീഷില്‍ അവതരിപ്പിക്കുന്ന ബ്രോഡ്വേ ശൈലിയിലുള്ള സംഗീത പരിപാടിയും സര്‍ഗസന്ധ്യയില്‍ ഉള്‍പ്പെടുന്നു. തിരക്കഥാരചന, അഭിനയം, വസ്ത്രാലങ്കാരം, സംഗീതസംവിധാനം, നൃത്തസംവിധാനം, സെറ്റ് ഡിസൈന്‍, സംവിധാനം എന്നിവയിലെല്ലാം പ്രാദേശിക പ്രതിഭകളാണ് അണിനിരക്കുന്നത്.
സെപ്റ്റംബര്‍ 13ന് വിറ്റ്ബിയിലെ കാനഡ ഇവന്റ് സെന്ററിലച്ചാണ് പരിപാടി. ടിക്കറ്റ് പ്രകാശന വേളയില്‍ ഫാ. അഗസ്റ്റിന്‍ സ്വാഗത പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ ജോളി ജോസഫ്, സ്‌പോണ്‍സര്‍ഷിപ്പ് ലീഡ് സന്തോഷ് ജേക്കബ്, ടിക്കറ്റ് ലീഡ് സുഭാഷ് ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഗ്രാന്‍ഡ് സ്‌പോണ്‍സറായ ഡോ. സണ്ണി ജോണ്‍സണും ഗോള്‍ഡ് സ്‌പോണ്‍സര്‍മാരായ സന്തോഷ് ജേക്കബ് (റിയല്‍ എസ്റ്റേറ്റ്), ഡോ. ബോബി ചാണ്ടി (ദന്തരോഗവിദഗ്ദ്ധന്‍), ഡോ. ജോമി വള്ളിപ്പാലം (ദന്തരോഗവിദഗ്ദ്ധന്‍), ജോണ്‍ ചെന്നോത്ത് (ഇന്‍ഷുറന്‍സ്), ജോസഫ് സ്റ്റീഫന്‍ (റെസ്റ്റോറന്റ്), സജി മംഗലത്ത് (റോയല്‍ കേരള ഫുഡ്), സിനോ നടുവിലാകട്ട് (ഇമിഗ്രേഷന്‍
സര്‍വീസസ്) എന്നിവരോട് ജോളി ജോസഫ് നന്ദി പറഞ്ഞു. ടിക്കറ്റുകള്‍ വിവിധ വിഭാഗങ്ങളില്‍ ലഭ്യമാണ്: വിവിഐപി (500 ഡോളര്‍), വിഐപി (250), ഗോള്‍ഡ് (100), സ്റ്റാന്‍ഡേര്‍ഡ് (50).
ടിക്കറ്റ് വില്‍പ്പന മെയ് 25ന് ആരംഭിക്കും.