വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു


ഷിക്കാഗോ: ചങ്ങനാശേരി എസ്ബി -അസംപ്ഷന്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ 2024 വര്‍ഷത്തെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരത്തിന് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.
അസ്സോസ്സിയേഷന്റ ചിക്കാഗോ ചാപ്റ്റര്‍ നല്‍കുന്ന റവ ഡോ ജോര്‍ജ്ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ പുരസ്‌കാരവും മാത്യു വാച്ചാപറമ്പില്‍ സ്മാരക പുരസ്‌കാരവും ഒപ്പം ക്യാഷ്  അവാര്‍ഡ് , പ്രശംസാപത്രം, ഫലകം എന്നിവയും  അടങ്ങുന്നതാണ് ഹൈസ്‌കൂള്‍ അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡ്.  

ഹൈസ്‌കൂള്‍ തലത്തില്‍ പഠന-പഠ്യേതര രംഗങ്ങളില്‍  മികവ് പുലര്‍ത്തിയിട്ടുള്ള സംഘടനാംഗങ്ങളുടെ മക്കള്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഈ പുരസ്‌കാരങ്ങള്‍. ജിപിഎ, എസിടി അഥവാ എസ്എടി, പഠന-പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരനിര്‍ണയം നടത്തുക. അപേക്ഷാര്‍ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള  സജീവമായ പങ്കാളിത്തം അധികയോഗ്യതയായും പരിഗണിക്കും.
പുരസ്‌കാരദാനം 2024 ഡിസംബര്‍ 28  ആം തീയതി ശനിയാഴ്ച ഉച്ചക്ക് ചിക്കാഗോയില്‍ നടക്കുന്ന ക്രിസ്മസ് നവവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നിര്‍വ്വഹിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 2024 ല്‍ ഹൈസ്‌കൂള്‍ ഗ്രാഡുവേഷന്‍ കഴിഞ്ഞ എല്ലാ അലുമ്നി അംഗങ്ങളുടെ മക്കള്‍ക്കും അപേക്ഷ നല്‍കാമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അംഗങ്ങളായ പ്രൊഫ ജെയിംസ് ഓലിക്കര, ജിജി മാടപ്പാട്ട് , അമ്പിളി ജോര്‍ജ്ജ്  എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ അയക്കേണ്ട ഇ മെയില്‍ : sbaaaacademicexcellence@gmail.com
അവസാന തീയതി 2024 ഡിസംബര്‍ 10