മാര്‍ കരോട്ടെമ്പ്രേലിന്റെ വിയോഗത്തില്‍ എസ് എം സി സി അനുശോചിച്ചു

മാര്‍ കരോട്ടെമ്പ്രേലിന്റെ വിയോഗത്തില്‍ എസ് എം സി സി അനുശോചിച്ചു


ഷിക്കാഗോ: ഷിക്കാഗോ രൂപതയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ വേര്‍പാടില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ് എം സി സി) നാഷണല്‍ കമ്മറ്റി അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ കരോട്ടെമ്പ്രേലിന്റെ സേവനങ്ങളെ ഷിക്കാഗോ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് എസ് എം സി സി നാഷണല്‍ ഡിറക്ടര്‍ വൈ. ഫാ. ജോര്‍ജ് എളമ്പാശ്ശേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സീറോ മലബാര്‍ കുടിയേറ്റ കമ്മീഷന്റെ ചെയര്‍മാനായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേലിന്റെ വേര്‍പാടില്‍ എസ് എം സി സി പ്രസിഡന്റ് ജോര്‍ജ് വി ജോര്‍ജ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സിജില്‍ പാലയ്ക്കലോടി എന്നിവരും അനുശോചനം രേഖപ്പെടുത്തി.