ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026ല്‍ ഷിക്കാഗോയില്‍ നടക്കുന്ന കണ്‍വെന്‍ഷന്റെ കിക്കോഫ് ലിവര്‍മോര്‍ സെന്റ് തെരേസ ഓഫ് കല്‍ക്കട്ട സീറോ മലബാര്‍ മിഷനില്‍ നടന്നു. നവംബര്‍ 23 ന് ഫാ. കുര്യന്‍ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കണ്‍വെന്‍ഷന്റെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും ഇടവകാംഗങ്ങളെ ക്ഷണിക്കുന്നതിനുമായി എത്തിയ സംഘത്തിന് മിഷന്‍ വികാരി ഫാദര്‍ സിജോ തറക്കുന്നേല്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ജൂബിലി ചെയര്‍മാന്‍ ജോസ് ചാമക്കാല, രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം എന്നിവരാണ് കണ്‍വെന്‍ഷന്‍ ടീമിനെ പ്രതിനിധീകരിച്ചത്.
ട്രസ്റ്റിമാരായ ജെയിംസ് ആലുങ്കല്‍, ജോസഫ് താക്കോല്‍ക്കാരന്‍, ടോജോ തോമസ് എന്നിവരും കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍മാരായ ജിസ്‌മോന്‍ ഓലിക്കല്‍, ജോബി വരമ്പേല്‍, ജോസ് ചുങ്കത്തു എന്നിവരും കിക്കോഫിന് നേതൃത്വം നല്‍കി.?ചടങ്ങില്‍ ജോസ് ചാമക്കാല രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, കണ്‍വെന്‍ഷന്‍ പരിപാടികള്‍ എന്നിവ വിശദീകരിച്ചു. സണ്ണി വള്ളിക്കളം ഏവരെയും കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.
2026 ജൂലൈ ഒമ്പത് മുതല്‍ 12 വരെ ചിക്കാഗോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മക്കോര്‍മിക് പ്ലേസിലും അതോട് ചേര്‍ന്ന മൂന്ന് ഹോട്ടലുകളിലുമാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി ആഘോഷവും ഇതോടൊപ്പം നടക്കും.
രജിസ്‌ട്രേഷന്റെയും പരിപാടികളുടെയും വിശദമായ രൂപരേഖകള്‍ ഇടവകകളില്‍ നേരിട്ടെത്തി അവതരിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ടീമിന്റെ രീതി വളരെ സ്വാഗതാര്‍ഹമാണെന്ന് ഇടവക വികാരിമാരും പ്രതിനിധികളും അഭിപ്രായപ്പെട്ടു.
വിശ്വാസ സംരക്ഷണം, ആശയവിനിമയം, സൗഹൃദ കൂട്ടായ്മ എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ ദിവസേനയുള്ള ദിവ്യബലി, ആരാധന എന്നിവ ഉണ്ടാകും. കൂടാതെ വൈവിധ്യമാര്‍ന്ന വിഷയാവതരണങ്ങള്‍, സംഘടനാകൂട്ടായ്മകള്‍, കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ട്രാക്കുകളില്‍ ആയിട്ടാണ് പരിപാടികള്‍ ക്രമീകരിക്കുന്നത്.
ലിവര്‍മോര്‍ പള്ളിയിലെ അച്ചനും ഇടവകാംഗങ്ങള്‍ക്കും നല്‍കിയ സഹകരണത്തിന് കണ്‍വെന്‍ഷന്‍ ടീം നന്ദി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും wwwsyroconvention.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
സീറോ മലബാര്‍ കണ്‍വെന്‍ഷന്‍: ലിവര്‍മോറില്‍ ആവേശകരമായ കിക്കോഫ്
