ഡാളസ്: 2026- 2028 വര്‍ഷത്തേക്ക് നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഡിയോസിസ് കൗണ്‍സിലിലേക്ക് നടന്ന മത്സരത്തില്‍ സൗത്ത് വെസ്റ്റ് സെന്റര്‍ എയില്‍ നിന്നും തോമസ് ഈശോ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പ്രാവശ്യമാണ് അസംബ്ലി കോണ്‍സിലറായി തെരഞ്ഞടുക്കപ്പെടുന്നത്.
തോമസ് ഈശോ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക അംഗമാണ്. ഡാളസ് സെന്റ് പോള്‍സ് ഇടവകയില്‍ ദീര്‍ഘകാലം സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ സൂപ്പറിന്റന്‍ഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്.
1500-ല്‍ പരം കുടുംബങ്ങള്‍ ഉള്‍ക്കൊളളുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് എന്ന സാംസ്‌കാരിക സംഘടനയുടെ എഡ്യൂക്കേഷന്‍ സെക്രട്ടറി കൂടി ആണ്.
