ലെവിടൗണ്‍ (ന്യൂയോര്‍ക്ക്): മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് കമ്മിറ്റി ലെവിടൗണ്‍ സെന്റ് തോമസ് പള്ളി സന്ദര്‍ശിച്ചു.
കുര്‍ബാനയ്ക്കുശേഷം ഫാ. എബി ജോര്‍ജ് (ഇടവക വികാരി) കോണ്‍ഫറന്‍സ് ടീമിന് ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ചെറിയാന്‍ പെരുമാള്‍ (മുന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി), മാത്യു ജോഷ്വ
(മുന്‍ ട്രഷറര്‍), ഡോ. ഷെറിന്‍ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജേക്കബ് എബ്രഹാം (ഫിനാന്‍സ് ആന്റ് പ്രൊസഷന്‍), ജയ്ഡന്‍ എബ്രഹാം (എന്റര്‍ടൈന്‍മെന്റ്), കെസിയ എബ്രഹാം (മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ്), ഡോ. സിനി വര്‍ഗീസ് (മെഡിക്കല്‍ ടീം), സ്റ്റീഫന്‍ തോമസ്, സന്ധ്യ തോമസ് (ഏരിയ 2 കോര്‍ഡിനേറ്റര്‍മാര്‍), ആഞ്ജലീന ജോഷ്വ (മീഡിയ), ജോനഥന്‍ മത്തായി (മീഡിയ ആന്റ് ഇവന്റ്‌സ്), ഷെറിന്‍ കുര്യന്‍ (മീഡിയ ആന്റ് രജിസ്‌ട്രേഷന്‍), ജെറമിയ ജോര്‍ജ് (മീഡിയ ആന്റ് രജിസ്‌ട്രേഷന്‍), പ്രേംസി ജോണ്‍ II (രജിസ്‌ട്രേഷന്‍ ആന്റ് ഫിനാന്‍സ്), ക്രിസ്റ്റല്‍ സാജന്‍ (മീഡിയ ആന്റ് രജിസ്‌ട്രേഷന്‍) എന്നിവരായിരുന്നു സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നത്.
ഡോ. ഷെറിന്‍ എബ്രഹാം കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സിന്റെ തിയ്യതിയും സ്ഥലവും അറിയിക്കുകയും ചെയ്തു.
കോണ്‍ഫറന്‍സിലെ മുഖ്യ പ്രഭാഷകരെക്കുറിച്ചുള്ള വിവരങ്ങള്‍ ജോനാഥന്‍ മത്തായി നല്‍കി.
ഡോ. സിനി വര്‍ഗീസ് രജിസ്‌ട്രേഷന്‍ പ്രക്രിയയെക്കുറിച്ച് സംസാരിക്കുകയും എല്ലാവരും ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു.
ചെറിയാന്‍ പെരുമാള്‍ സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെയും ലഭ്യമായ ആനുകൂല്യങ്ങളെയും കുറിച്ച് അറിയിച്ചു. സെക്രട്ടറി എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളും യുവാക്കളുടെ നേതൃത്വത്തെയും
പങ്കാളിത്തത്തെയും കുറിച്ചുള്ള ആദരവും ചെറിയാന്‍ പങ്കുവെച്ചു.
ഷെറിന്‍ കുര്യന്‍ സുവനീറിനെക്കുറിച്ച് സംസാരിച്ചു. ജെറമിയ ജോര്‍ജ് കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം നടക്കുന്ന വിനോദ സായാഹ്നത്തില്‍ പങ്കെടുക്കുവാന്‍ ഏവരെയും ക്ഷണിച്ചു. ആഞ്ചലീന ജോഷ്വ കഴിഞ്ഞ രണ്ട് കോണ്‍ഫറന്‍സുകളില്‍ നിന്നുള്ള തന്റെ അനുഭവം പങ്കുവെച്ചു,
ഭദ്രാസനത്തിലുടനീളം താന്‍ രൂപീകരിച്ച സൗഹൃദങ്ങളെ ഊന്നിപ്പറഞ്ഞു.
മാത്യു ജോഷ്വ സ്‌പോണ്‍സര്‍മാരോടും രജിസ്റ്റര്‍ ചെയ്തവരോടും നന്ദി പറഞ്ഞു. കൂടുതല്‍ യുവാക്കളെ നേതൃത്വപരമായ റോളുകളില്‍ മുന്നേറാന്‍ പ്രോത്സാഹിപ്പിച്ചു. ഇടവകയില്‍ നിന്നുള്ള നിന്നുള്ള ആദ്യ രജിസ്ട്രേഷന്‍ ഫാ. എബി ജോര്‍ജ് നല്‍കി പിന്തുണയും ഇടവകയുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്തു.
2025 ജൂലൈ 9 മുതല്‍ 12 വരെ കണക്ടിക്കട് ഹില്‍ട്ടണ്‍ സ്റ്റാംഫര്‍ഡ് ഹോട്ടല്‍ ആന്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. റവ. ഡോ. നൈനാന്‍ വി ജോര്‍ജ് (ഓര്‍ത്തഡോക്‌സ് വൈദിക സംഘം ജനറല്‍ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍), ഫാ. ജോണ്‍ (ജോഷ്വ) വര്‍ഗീസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന യൂത്ത് മിനിസ്റ്റര്‍), റവ. ഡീക്കന്‍ അന്തോണിയോസ് (റോബി) ആന്റണി (ടാല്‍മീഡോ- നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെന്‍സ് മിനിസ്ട്രി ഡയറക്ടര്‍) എന്നിവരാണ്
മുഖ്യ പ്രാസംഗികര്‍. 'നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു''(ഫിലിപ്പിയര്‍ 3:20) എന്ന ബൈബിള്‍ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള 'The Way of the Pilgrim' (പരദേശിയുടെ വഴി) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം. ബൈബിള്‍, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സംവേദനാത്മക സെഷനുകള്‍ ഉണ്ടായിരിക്കും.
രജിസ്‌ട്രേഷനും വിശദാംശങ്ങള്‍ക്കും www.fycnead.org സന്ദര്‍ശിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു വര്‍ഗീസ് പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914-806-4595), ജെയ്സണ്‍ തോമസ്, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍: 917.612.8832), ജോണ്‍ താമരവേലില്‍, കോണ്‍ഫറന്‍സ് (ട്രഷറര്‍) (ഫോണ്‍: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.