വിന്റര്‍ ബെല്‍സ് 2025 ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കമായി

വിന്റര്‍ ബെല്‍സ് 2025 ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്ക് തുടക്കമായി


ടെക്‌സാസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിന്റര്‍ ബെല്‍സ് 2025 ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളുടെ  ഒരുക്കങ്ങള്‍ക്ക് തുടക്കമായി.

ക്രിക്കറ്റ് ലോകത്ത് ചരിത്രം സൃഷ്ടിച്ച വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ശിവ്‌നാരൈന്‍ ചന്ദ്രപോള്‍, ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിച്ച പ്രശസ്ത അത്ലറ്റ് ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍, കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ കമ്മിറ്റി ഫോര്‍ ലോ ആന്റ് പി ഐ എല്ലിന്റെ സെക്രട്ടറിയും സുപ്രിം കോടതി അഡ്വക്കേറ്റ് ഓണ്‍  റിക്കോര്‍ഡുമായ അഡ്വ. ജോസ് എബ്രഹാം എന്നിവര്‍ വിശിഷ്ടാതിഥികളായെത്തും.

വിന്റര്‍ ബെല്‍സിനോടനുബന്ധിച്ചു  അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങള്‍ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഗ്രൗണ്ടില്‍ ആരംഭിച്ചു. നൂറിലധികം കേരള വിഭവങ്ങളായിരിക്കും ഇവിടെ 'തട്ടുകട തെരുവില്‍' തത്സമയം ഒരുക്കി നല്‍കുക. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷ്യ മേളയില്‍  ഏകദേശം ആയിരത്തോളം ആളുകകള്‍ക്കു തത്സമയം നൂറിലധികം കേരള ഭക്ഷ്യ വിഭവങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ കഴിയുന്ന വിധത്തിലാണ് തട്ടുകടകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന സജ്ജീകരണങ്ങളാണ് ഇതിനുമുന്നോടിയായി ആരംഭിച്ചിരിക്കുന്നത്.

പരിപാടിയുടെ മാറ്റ് കൂട്ടാന്‍ കലാകാരന്‍മാരായ റീവ റെജി, ജെഫിന്‍ മാത്യു, ഡാനി ജോസ് എന്നിവര്‍ നേതുത്വം നല്‍കുന്ന ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്കും കൂടാതെ റിയാലിറ്റി ഷോകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലക്ഷ്മി മെസ്മിന്‍, രശ്മി നായര്‍, ജസ്റ്റിന്‍ തോമസ് എന്നിവര്‍ അണിനിരക്കുന്ന ഗാനനിശ 'വിന്റര്‍ മെലഡി'യും പരിപാടിയെ ആവേശോജ്വലമാക്കും. കൂടാതെ ലീഗ് സിറ്റിയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, മറ്റു കലാവിരുന്നുകളും ഇതോടപ്പം ഉണ്ടായിരിക്കുന്നതാണ്.

രാജേഷ് ചന്ദ്രശേഖരന്‍, ബിജു ശിവാനന്ദന്‍, ബിജി കൊടക്കേരില്‍, കൃഷ്ണരാജ് കരുണാകരന്‍, ജോബിന്‍ പന്തലാടി, ജിന്റോ കാരിക്കല്‍, സുമേഷ് സുബ്രമണ്യന്‍, ആന്റണി ജോസഫ്, മൊയ്ദീന്‍ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. എമി ജെയ്‌സണ്‍, സാരംഗ് രാജേഷ്, റിജോ ജോര്‍ജ്, എലേന ടെല്‍സണ്‍ എന്നിവരാണ് ആര്‍ട്ട് ഡയറക്ട്‌ടേഴ്സ്. 

കൂടാതെ വിനേഷ് വിശ്വനാഥന്റെയും ഷിബു ജോസഫിന്റെയും സോജന്‍ പോളിന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികള്‍ക്ക് മാറ്റുകൂട്ടും. പ്രദേശം മുഴുവനും അലങ്കാരങ്ങള്‍കൊണ്ട് നിറയ്ക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കോര്‍ഡിനേറ്റര്‍ മാത്യു പോള്‍ പറഞ്ഞു. ലീഗ് സിറ്റി മലയാളികള്‍ നിര്‍മ്മിച്ച 'മഞ്ഞില്‍ സഞ്ചരിക്കുന്ന സ്ലെയില്‍ എത്തുന്ന സാന്താക്‌ളോസ്' ഒരു പ്രധാന ആകര്‍ഷണമായിരിക്കും.

ഫ്രണ്ട്സ്‌വുഡ് ഹോസ്പിറ്റലും സൗത്ത് ഷോര്‍ ഇആറുമാണ് വിന്റര്‍ ബെല്‍സ് 2025ന്റെ പ്രധാന സ്‌പോണ്‍സേര്‍സ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ്- ബിനീഷ് ജോസഫ് 409-256-0873, സെക്രട്ടറി- ഡോ. രാജ്കുമാര്‍ മേനോന്‍, ജിജു കുന്നംപള്ളില്‍ (എലെക്റ്റഡ് പ്രസിഡന്റ് 26-27) 4093542518.