'ഇറാൻ പൂർണമായി തോൽക്കുന്നതുവരെ പിൻമാറില്ല' - അമേരിക്ക

'ഇറാൻ പൂർണമായി തോൽക്കുന്നതുവരെ പിൻമാറില്ല' - അമേരിക്ക


വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടിയിൽ ഇറാൻ പൂർണമായി തോൽക്കുന്നതുവരെ അമേരിക്ക പിൻമാറില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. പെന്റഗണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ശത്രുവിനെ പൂർണമായും നിർണായകമായി തോൽപിക്കുന്നതുവരെ ഞങ്ങൾ വഴങ്ങില്ല. എന്നാൽ യുദ്ധം അവസാനിപ്പിക്കേണ്ട സമയംയും രീതിയും അമേരിക്ക തന്നെ തീരുമാനിക്കും,' എന്നാണ് ഹെഗ്‌സെത്തിന്റെ പ്രതികരണം. 

ഇറാനെതിരായ സൈനിക നടപടി കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ ഉണ്ടായതിൽ ഏറ്റവും ശക്തമായ വ്യോമാക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ യുദ്ധവിമാനങ്ങളും ബോംബർ വിമാനങ്ങളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കുന്നുണ്ടെന്നും അറിയിച്ചു. 

ഇറാന്റെ മിസൈൽ ശേഷിയും നാവിക ശേഷിയും തകർക്കുക, കൂടാതെ ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് സ്ഥിരമായി തടയുക എന്നിവയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളെന്നും ഹെഗ്‌സെത്ത് വ്യക്തമാക്കി.