വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നോർത്ത് കരോലിന ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ നോർത്ത് കരോലിന ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു


നോർത്ത് കരോലിന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അമേരിക്ക റീജിയന്റെ കീഴിൽ നോർത്ത് കരോലിനയിലെ ട്രയാഡ് പ്രൊവിൻസ് ഔദ്യോഗികമായി നിലവിൽവന്നു. കേരള മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ (റിട്ട.) മുഖ്യാതിഥിയായ ചടങ്ങിൽ ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നൽകി പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറി.

ട്രയാഡ് പ്രൊവിൻസിന്റെ ചെയർമാനായി മനോജ് കുമാർ, പ്രസിഡന്റായി കൃഷ് പാർളിക്കാട്, അഡൈ്വസറി ബോർഡ് ചെയർമാനായി സാജു തുറുത്തൽ, സെക്രട്ടറിയായി രാജ് നായർ, ട്രഷററായി ഡോ. സന്ധ്യ കുമാർ എന്നിവർ സ്ഥാനമേറ്റു. വൈസ് പ്രസിഡന്റുമാരായി സരുൺ സോമൻ (സ്‌പോർട്‌സ്), സലീം ഇല്ലിക്കൽ (മെമ്പർഷിപ്പ്), പ്രശാന്ത് നായർ (ഓർഗനൈസേഷൻ), ജെയിംസ് തുണ്ടത്തിൽ ജോസഫ് (അഡ്മിനിസ്‌ട്രേഷൻ), ഡോ. ലുഖ്മാൻ ടി.കെ. (ആർട്‌സ് ആൻഡ് കൾച്ചർ) എന്നിവരും വൈസ് ചെയറായി ഡോ. ജ്യോതി നായർ (ഓർഗ് ഡെവലപ്‌മെന്റ്), ജോയിന്റ് സെക്രട്ടറിയായി സലീഷ് കെ.കെ., കൾച്ചറൽ കോഓർഡിനേറ്ററായി പ്രദീപ് നമ്പ്യാർ, ജോയിന്റ് ട്രസ്റ്റിയായി ദിനേഷ് ദിലീപ് കുമാർ എന്നിവരും ചുമതലയേറ്റു. കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായി റെജിമോൻ വർഗീസ്, ശ്രീജേഷ് നായർ, മിനി സാജു, ലിജി ശ്രീജേഷ് എന്നിവരും സ്ഥാനമേറ്റു.

അമേരിക്ക റീജിയനിൽ സംഘടനയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിലും പുതിയ പ്രൊവിൻസുകൾ രൂപീകരിക്കുന്നതിലും നിർണായക പങ്കുവഹിച്ച റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിലിനെ ഡബ്ല്യുഎംസി ഗ്ലോബൽ നേതൃത്വം അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്ക റീജിയൻ ശ്രദ്ധേയമായ വളർച്ച കൈവരിച്ചുവരികയാണെന്നും പുതിയ പ്രൊവിൻസുകളുടെ രൂപീകരണം സംഘടനയ്ക്ക് കൂടുതൽ കരുത്തേകുന്നതായും നേതാക്കൾ പറഞ്ഞു.

ട്രയാഡ് പ്രൊവിൻസ് രൂപീകരണത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ഏകോപനത്തിന് നേതൃത്വം നൽകുകയും ചെയ്ത ഡബ്ല്യുഎംസി ഗ്ലോബൽ ഒ.സി.ഐ. ഫോറം ചെയർമാൻ സാജു തുറുത്തലിനെയും ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പ്രവർത്തനമാണ് പുതിയ പ്രൊവിൻസ് യാഥാർഥ്യമാകാൻ വഴിയൊരുക്കിയതെന്ന് യോഗം വിലയിരുത്തി.

ചടങ്ങിൽ സംസാരിച്ച അമേരിക്ക റീജിയൻ പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, പുതിയ ഭാരവാഹികളെയും അംഗങ്ങളെയും വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു. പുതിയ നേതൃത്വം സംഘടനയുടെ ആഗോള ദൗത്യവും സാമൂഹികസാംസ്‌കാരിക സേവന പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബൽ ട്രഷറർ സണ്ണി വലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്‌ട്രേഷൻ) ജെയിംസ് കൂടൽ, അമേരിക്ക റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, സെക്രട്ടറി മഞ്ജു നീലിവീറ്റിൽ, ട്രഷറർ മോഹൻകുമാർ എന്നിവർ പുതിയ ട്രയാഡ് പ്രൊവിൻസിനും ഭാരവാഹികൾക്കും ആശംസകൾ നേർന്നു.