എച്ച്1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ്: ട്രംപിന് കോടതിയുടെ തിരിച്ചടി

എച്ച്1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ്: ട്രംപിന് കോടതിയുടെ തിരിച്ചടി


വാഷിങ്ടൺ: വിദേശ പ്രഗൽഭ തൊഴിലാളികൾക്കുള്ള പുതിയ എച്ച്1ബി വിസയ്ക്ക് 1,00,000 ഡോളർ ഫീസ് ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യുഎസ് ഫെഡറൽ അപ്പീൽസ് കോടതി തിരിച്ചടി നൽകി.

അമേരിക്കൻ തൊഴിലവസരങ്ങൾ വിദേശികൾക്ക് നഷ്ടപ്പെടുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ട്രംപ് ഭരണകൂടം കുത്തനെ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇത് തടഞ്ഞ താഴ്ന്ന കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ഭരണകൂടത്തിന്റെ ആവശ്യം ബോസ്റ്റൺ ആസ്ഥാനമായ ഒന്നാം യു.എസ്. സർക്യൂട്ട് അപ്പീൽസ് കോടതി തള്ളി.

20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങൾ നൽകിയ ഹർജിയിലായിരുന്നു ജൂൺ 8ന് യുഎസ് ജില്ലാ കോടതി ജഡ്ജി ലിയോ സോറോകിൻ ഫീസ് നിയമവിരുദ്ധമാണെന്ന് വിധിച്ചത്. ഇത്തരമൊരു നികുതി ചുമത്താൻ കോൺഗ്രസ് അനുമതി നൽകിയിട്ടില്ലെന്നും ഭരണകൂടം നിയമപരമായ അധികാരം ലംഘിച്ചെന്നും കോടതി നിരീക്ഷിച്ചു.

വിധി പ്രാബല്യത്തിൽ തുടരുന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ ഫീസ് വർധന തൽക്കാലം നടപ്പാകില്ല. അമേരിക്കയിൽ ജോലി ലക്ഷ്യമിടുന്ന ഇന്ത്യൻ ഐടി വിദഗ്ധർക്കും എച്ച്1ബി വിസ അപേക്ഷകർക്കും ഈ തീരുമാനം ആശ്വാസകരമായേക്കുമെന്നാണ് വിലയിരുത്തൽ.