സെബി വിലക്കിനെതിരെ നിയമ നടപടിയുമായി പോകുമെന്ന് അനിൽ അംബാനി

സെബി വിലക്കിനെതിരെ നിയമ നടപടിയുമായി പോകുമെന്ന് അനിൽ അംബാനി


മുംബൈ∙ സെബിയുടെ 5 വർഷ വിലക്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അനിൽ അംബാനി.

സെബിയുടെ ഉത്തരവ് വ്യക്തമായി പഠിച്ച് നിയമസാധ്യതകൾ തേടുമെന്ന് ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി.   അനിൽ അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഹോം ഫിനാൻസ് (ആർഎച്ച്എഫ്എൽ) കമ്പനിയിലെ ഫണ്ട് തിരിമറി കണ്ടെത്തിയതിനെ തുടർന്നാണ് സെബി അനിൽ അംബാനിയെയും ആർ.എച്ച്.എഫ്.എൽ മുൻ പ്രധാന ഉദ്യോഗസ്ഥരെയും മറ്റ് 24 സ്ഥാപനങ്ങളെയും ഓഹരി വിപണിയിൽ നിന്ന് വിലക്കിയത്.

'