ടോക്കിയോ: കനേഡിയന്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ മള്‍ട്ടിനാഷണല്‍ അലിമെന്റേഷന്‍ കൗഷെ-ടാര്‍ഡ് (ACT) ആഗോള കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖലയായ 7-ഇലവന്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നു. കൗഷെ-ടാര്‍ഡില്‍ നിന്ന് ഓഹരി വാങ്ങാന്‍ താത്പര്യം അറിയിച്ചതായി ടോക്കിയോ ആസ്ഥാനമായുള്ള 7-ഇലവന്‍ തിങ്കളാഴ്ച വെളിപ്പെടുത്തി.
യുഎസില്‍ 13,000 ഉം ജപ്പാനില്‍ 22,000 ഉം ഉള്‍പ്പെടെ 19 രാജ്യങ്ങളിലായി 84,000-ലധികം സ്റ്റോറുകളുള്ള, ലോകത്തിലെ ഏറ്റവും വലിയ ജാപ്പനീസ് കണ്‍വീനിയന്‍സ് സ്റ്റോര്‍ ബിസിനസുകളിലൊന്നാണ് 7-ഇലവന്‍.
അതേസമയം, മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ACT ടൊറന്റോ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്. മാത്രമല്ല, 31 രാജ്യങ്ങളിലായി 16,700 സ്റ്റോറുകളും പെട്രോള്‍ സ്റ്റേഷനുകളും കമ്പനിയ്ക്കുണ്ട്.
ജാപ്പനീസ് കമ്പനികളുടെ വിദേശ ഏറ്റെടുക്കല്‍ വളരെ വിരളമായാണ് സംഭവിക്കാറുള്ളത്. എങ്കിലും ഈ കമ്പനികളുടെ ലയനം സംഭവിച്ചാല്‍ ഏകദേശം 100,000 കണ്‍വീനിയന്‍സ് സ്റ്റോറുകളോടെ ലോകത്തിലെ ഏറ്റവും വലിയ കമ്പനി നിലവില്‍ വരും.
7-ഇലവന്‍ വാങ്ങാന്‍ താല്പര്യമറിയിച്ച് കൗഷെ-ടാര്‍ഡ്