ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ പ്രീമിയം ഓര്‍ഗാനിക് സ്‌മോള്‍ബാച്ച് ക്രാഫ്റ്റ് വോഡ്കയായ 'കാഷ്മീര്‍' (CASHMIR) ആഗോള അംഗീകാരം നേടി. ദി സ്പിരിറ്റ്‌സ് ബിസിനസ് സംഘടിപ്പിച്ച ദി വോഡ്ക മാസ്‌റ്റേഴ്‌സ് 2025 മത്സരത്തില്‍ 'കാഷ്മീര്‍' വോഡ്ക ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കി. ഇന്ത്യന്‍ ഓര്‍ഗാനിക് വോഡ്കയ്ക്ക് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര സ്വര്‍ണ പുരസ്‌കാരമാണിത്.
പിക്കഡില്ലി ഡിസ്റ്റില്ലറീസിന്റെ ഈ പ്രീമിയം ബ്രാന്‍ഡ് 2025 മേയില്‍ ആണ് വിപണിയിലെത്തിയത്. 2,000 വര്‍ഷം പഴക്കമുള്ള, ഒരുകാലത്ത് വംശനാശ ഭീഷണിയില്‍പ്പെട്ട 'സോണ മോട്ടി' എന്ന ഓര്‍ഗാനിക് ഹെറിറ്റേജ് വിന്റര്‍ ഗോതമ്പാണ് ' കാഷ്മീര്‍' വോഡ്കയുടെ അടിസ്ഥാനം. ആറുവര്‍ഷത്തെ പരിശ്രമത്തിലൂടെ പുനരുജ്ജീവിപ്പിച്ച ഈ അപൂര്‍വ ധാന്യമാണ് 'ഗോള്‍ഡന്‍ പെര്‍ള്‍' എന്ന പേരിലും അറിയപ്പെടുന്നത്.
ഏഴുതവണ ഡിസ്റ്റില്ലേഷനും, കാര്‍ബണ്‍, മാങ്ങ ചാര്‍ക്കോള്‍, പ്ലാറ്റിനംഗോള്‍ഡ്-സില്‍വര്‍ ലെയറുകള്‍ ഉള്‍പ്പെടുന്ന അഞ്ചുതവണത്തെ സൂക്ഷ്മ ഫില്‍ട്രേഷനുമാണ് 'കാഷ്മീര്‍' വോഡ്കയ്ക്ക് നല്‍കുന്നത്. കാശ്മീരിലെ ഹിമാനി ജലവുമായി ചേര്‍ത്ത് തയ്യാറാക്കുന്ന ഈ വോഡ്ക 100% വെഗനും, യാതൊരു അഡിറ്റിവുകളും ഇല്ലാത്തതുമാണ്.
പിക്കഡില്ലി അഗ്രോ ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് ഹെഡ് ശാലിനി ശര്‍മ പറഞ്ഞു: 'ഇത് 'കാഷ്മീര്‍' ബ്രാന്‍ഡിന്റെ മാത്രം വിജയം അല്ല; ഇന്ത്യന്‍ കൈവേലക്കും പാരമ്പര്യത്തിനും ലഭിച്ച അംഗീകാരമാണ്. ലോകത്തിലെ മികച്ച വോഡ്കകളെ ഇന്ത്യക്ക് വെല്ലുവിളിക്കാനും മറികടക്കാനും കഴിയുമെന്ന് ഈ പുരസ്‌കാരം തെളിയിക്കുന്നു.'
ഈ നേട്ടത്തോടെ, പാരമ്പര്യവും നവീനതയും ആധികാരികതയും ഒരുമിക്കുന്ന ഇന്ത്യന്‍ ലക്‌സറി സ്പിരിറ്റ്‌സ് വ്യവസായത്തിന്റെ പുതിയ അധ്യായമാണ് 'കാഷ്മീര്‍' തുറക്കുന്നത്.
അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യന്‍ വോഡ്കയ്ക്ക് സ്വര്‍ണം; 'കാഷ്മീര്‍' വോഡ്കയ്ക്ക് ചരിത്ര നേട്ടം
