ന്യൂഡല്‍ഹി: ഒക്ടോബര്‍ 1 മുതല്‍ ഇന്ത്യയിലേക്ക് പറക്കുന്ന വിദേശികള്‍ക്ക് ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ ഫിസിക്കല്‍ ഡിംബാര്‍ക്കേഷന്‍ കാര്‍ഡുകള്‍ പൂരിപ്പിക്കേണ്ടതില്ല. യാത്രയ്ക്ക് മുമ്പ് ഡിജിറ്റല്‍ അറൈവല്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കുന്ന പ്രക്രിയ ഓണ്‍ലൈനായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാസ്‌പോര്‍ട്ട് നമ്പര്‍, ദേശീയത, സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം, പ്രാദേശിക വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ ഇ അറൈവല്‍ കാര്‍ഡില്‍ ആവശ്യപ്പെടും. രേഖകള്‍ അപ്‌ലോഡ്‌ചെയ്യേണ്ടതില്ല. ഇന്ത്യന്‍ പൗരന്മാരെയും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (OCI) കാര്‍ഡ് ഉടമകളെയും ഫോം പൂരിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ കാലതാമസം സാങ്കേതികവിദ്യ ഉപയോഗിച്ച് കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ഈ മാസം ആദ്യം, ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, കോഴിക്കോട്, അമൃത്സര്‍ എന്നീ അഞ്ച് വിമാനത്താവളങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (FTI-TTP) ആരംഭിച്ചു.
ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും ലഭ്യമായ ഈ പരിപാടി 2024 ല്‍ ആദ്യം ഡല്‍ഹിയിലാണ് അവതരിപ്പിച്ചത്. പിന്നീട് മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആകെ 13 വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാണ്, നവി മുംബൈ, ഗ്രേറ്റര്‍ നോയിഡ എന്നിവയും ഇതില്‍ ഉള്‍പ്പെടും.
'യാത്രക്കാര്‍ക്ക് ഇപ്പോള്‍ നീണ്ട ക്യൂകളോ നേരിട്ടുള്ള പരിശോധനയോ ഇല്ല, കാലതാമസമില്ലാതെ വെറും 30 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നു. (FTI-TTP) പോര്‍ട്ടലില്‍ ഏകദേശം 3 ലക്ഷം യാത്ര പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയിലേക്കുള്ള വിദേശ യാത്രക്കാര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ പേപ്പര്‍ ഇമിഗ്രേഷന്‍ ഫോമുകള്‍ ഒഴിവാക്കാം
