ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു

ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 4 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു


മുംബൈ: കഴിഞ്ഞ ആഴ്ച നേടിയ എക്കാലത്തെയും ഉയര്‍ന്ന നിലയെ മറികടന്ന് ജൂലൈ 19ന് അവസാനിച്ച ഏഴ് ദിവസങ്ങളില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 4 ബില്യണ്‍ ഡോളര്‍ കൂടി 670.857 ബില്യണ്‍ ഡോളറായി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചു.

ജൂലൈ 12ന് അവസാനിച്ച ആഴ്ചയില്‍ മൊത്തം കരുതല്‍ ശേഖരം 9.699 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 666.854 ബില്യണ്‍ ഡോളറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ജൂലൈ 19ന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 2.578 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 588.048 ബില്യണ്‍ ഡോളറിലെത്തി. 

ഈ ആഴ്ചയില്‍ സ്വര്‍ണശേഖരം 1.329 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 59.992 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ ബി ഐ അറിയിച്ചു. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 95 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.207 ബില്യണ്‍ ഡോളറിലെത്തിയതായി അപെക്സ് ബാങ്ക് അറിയിച്ചു. റിപ്പോര്‍ട്ടിംഗ് ആഴ്ചയില്‍ ഐ എം എഫിലുള്ള ഇന്ത്യയുടെ കരുതല്‍ സ്ഥാനം 4.610 ബില്യണ്‍ ഡോളറായി മാറ്റമില്ലാതെ തുടരുന്നു, അപെക്‌സ് ബാങ്ക് ഡാറ്റ കാണിക്കുന്നു.