മുന്‍ ഐ എ എസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന് ഒഴിവാക്കി

മുന്‍ ഐ എ എസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന് ഒഴിവാക്കി


ന്യൂഡല്‍ഹി: മുന്‍ ട്രെയിനി ഓഫീസര്‍ പൂജ ഖേദ്കറെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന്  കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതായി പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

1954ലെ ഐഎഎസ് (പ്രൊബേഷന്‍) ചട്ടങ്ങളുടെ റൂള്‍ 12 പ്രകാരം ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ (ഐഎഎസ്) നിന്ന് 2024 സെപ്തംബര്‍ 6ന് ഐ എ എസ് പ്രൊബേഷണറായ പൂജ മനോരമ ദിലീപ് ഖേദ്കറെ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജൂലൈ 31ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഖേദ്കറുടെ സി എസ് ഇ 2022ലേക്കുള്ള സ്ഥാനാര്‍ഥിത്വം റദ്ദാക്കിയിരുന്നു. അനുവദനീയമായതിലും കൂടുതല്‍ തവണ പരീക്ഷ എഴുതാന്‍ തന്റെ പേരും മാതാപിതാക്കളുടെ പേരും പൂജ മാറ്റിയിരുന്നു.