ട്രംപിനു നേരെ വെടിയുതിര്‍ക്കാന്‍ പ്രതി കാത്തു നിന്നത് 12 മണിക്കൂറിലേറെ

ട്രംപിനു നേരെ വെടിയുതിര്‍ക്കാന്‍ പ്രതി കാത്തു നിന്നത് 12 മണിക്കൂറിലേറെ


ഫ്‌ളോറിഡ: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനു നേരെ വെടിയുതിര്‍ത്ത റയാന്‍ വെസ്‌ലി റൗത്ത് ഗോള്‍ഫ് ക്ലബ്ബിന് സമീപം കാത്തുനിന്നത് പന്ത്രണ്ട് മണിക്കൂറോളം സമയം. അന്വേഷണ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെമിഓട്ടോമാറ്റിക് റൈഫിള്‍ ഉപയോഗിച്ചായിരുന്നു വധശ്രമം. 

ഫ്‌ളോറിഡയിലെ ഫെഡറല്‍ കോടതി മുറിയില്‍ ഹാജരായ റയാന്‍ നീല നിറത്തിലുള്ള ജംപ്സ്യൂട്ടാണ് ധരിച്ചിരുന്നത്. 

മുന്‍ പ്രസിഡന്റിനു നേരെ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്നയാളെ ഞായറാഴ്ച ഇന്റര്‍‌സ്റ്റേറ്റ് 95ന് സമീപം അറസ്റ്റ് ചെയ്തതായി കാണിക്കുന്ന ബോഡി ക്യാമറ ഫൂട്ടേജ് മാര്‍ട്ടിന്‍ കൗണ്ടിയിലെ ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടു.

ട്രംപിനു നേരെ വെടിയുതിര്‍ത്ത ശേഷം തന്റെ നിസാന്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

പാം ബീച്ച് ഗോള്‍ഫ് ക്ലബില്‍ നിന്ന് വെടിവയ്പ് ഉണ്ടായ വിവരം ലഭിച്ചതോടെ പ്രദേശം പൊലീസ് വളയുകയായിരുന്നു. 

ഗോള്‍ഫ് ക്ലബിലേക്ക് ഇയാള്‍ കൊണ്ടുവന്ന എകെ 47 തോക്ക്, ബാക്ക്പാക്കുകള്‍, ഗോ പ്രോ ക്യാമറ എന്നിവ പോലീസ് പിടിച്ചെടുത്തു.