കേരളത്തിലെ ആദ്യ എംപോക്‌സ് സ്ഥിരീകരിച്ചു

കേരളത്തിലെ ആദ്യ എംപോക്‌സ് സ്ഥിരീകരിച്ചു


മലപ്പുറം: കേരളത്തില്‍ ആദ്യ എംപോക്‌സ് സ്ഥിരീകരിച്ചു. മഞ്ചേരിയിലാണ് എംപോക്‌സ് രോഗലക്ഷണങ്ങളുണ്ടായിരുന്ന 38കാരന് എംപോക്‌സാണെന്ന് കണ്ടെത്തിയത്. 

യു എ ഇയില്‍ നിന്നുമെത്തിയ യുവാവിനാണ് രോഗമുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഇന്ത്യയില്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എംപോക്‌സ് രോഗിയാണ് കേരളത്തിലേത്. 

വിദേശത്തു നിന്നുമെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പരിശോധനയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതായും മന്ത്രി പറഞ്ഞു.