അന്ധര്‍ക്ക് കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിര്‍മിക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്

അന്ധര്‍ക്ക് കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിര്‍മിക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്


ന്യൂയോര്‍ക്ക്: കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ച സാധ്യമാക്കുന്ന ഉപകരണം നിര്‍മിക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക്. ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കിന്റെ ബ്ലൈന്‍ഡ് സൈറ്റ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ജനനം മുതല്‍ അന്ധത ബാധിച്ചവര്‍ക്കും കാഴ്ച പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി യുഎസ് ഫുഡ് ആന്‍ഡ് ഡ്ര?ഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചെന്നും മസ്‌ക് അറിയിച്ചു.

ന്യൂറലിങ്കിന്റെ ഉപകരണത്തില്‍ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. അത് ഒരു കമ്പ്യൂട്ടറോ ഫോണോ പോലുള്ള ഉപകരണങ്ങളിലേക്ക് കൈമാറാന്‍ കഴിയുന്ന ന്യൂറല്‍ സിഗ്‌നലുകള്‍ പ്രോസസ്സ് ചെയ്യുകയും കൈമാറുകയും ചെയ്യുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്ര?ഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ചെങ്കിലും ഉപകരണം എന്ന് തയ്യാറാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്ക്കോ രോഗനിര്‍ണയത്തിനോ സഹായിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് എഫ്ഡിഎ സാധാരണയായി ബ്രേക്ക് ത്രൂ ഡിവൈസ് പദവി നല്‍കാറുള്ളത്.

മസ്‌ക് 'ബ്ലൈന്‍ഡ് സൈറ്റി'ന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് 'സ്റ്റാര്‍ ട്രെക്ക്'എന്ന പ്രമുഖ സിനിമ ഫ്രാഞ്ചൈസിയിലെ 'ജിയോര്‍ഡി ലാ ഫോര്‍ജ്' എന്ന കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചാണ്. ജന്മനാ കാഴ്ചയില്ലാത്ത കഥാപാത്രമാണ് 'ജിയോര്‍ഡി ലാ ഫോര്‍ജ്. ജിയോര്‍ഡി ലാ ഫോര്‍ജിന് ചില ഉപകരണങ്ങളുടെ സഹായ്തതോടെ കാഴ്ച ലഭിക്കുന്നതായാണ് സിനിമ.