മോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ചചെയ്യും

മോഡിയുടെ യുഎസ് സന്ദര്‍ശനത്തില്‍ റഷ്യ-യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ചചെയ്യും


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍  റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. അമേരിക്കന്‍ പ്രസിഡന്റ്് ജോ ബൈഡനുമായി പ്രധാനമന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സമവായത്തിന് ശ്രമിക്കുമന്നും എന്ത് ഫലം ഉണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി  കൂടിക്കാഴ്ച നടത്തുമോ എന്ന് വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചില്ല. ചില കൂടിക്കാഴ്ചകള്‍ ആലോചനയിലാണെന്ന് വിക്രം മിസ്രി പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയ്ക്ക് തിരിക്കുന്ന നരേന്ദ്ര മോഡി ആദ്യം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. പിന്നീട് ന്യൂയോര്‍ക്കില്‍ യുഎന്‍ സംഘടിപ്പിക്കുന്ന ഭാവിയുടെ ഉച്ചകോടിയിലും സംസാരിക്കും. കാല്‍ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണ ചടങ്ങിലും മോഡി പങ്കെടുക്കും.