തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം


ലെബനന്‍:  തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണം. ഈ ആഴ്ച നടന്ന പേജറുകളുടെയും വാക്കിടോക്കികളുടെയും മാരകമായ സ്‌ഫോടനപരമ്പരകളെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ല അപലപിച്ചതിനു തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം നടത്തിയത്.

    നസ്‌റല്ലയുടെ ടെലിവിഷന്‍ പ്രസംഗത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ്, ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തലസ്ഥാനത്തിന് മുകളിലൂടെ പറന്ന് ആക്രമിക്കുന്ന തിന്റെ ശബ്ദം കേട്ടതായി ബെയ്‌റൂട്ടിലെ ബിബിസി ലേഖകന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

  പേജറുകളുടെയും വാക്കിടോക്കികളുടെയും സ്‌ഫോടന ആക്രമങ്ങളിലൂടെ  കുറഞ്ഞത് 37 പേരെങ്കിലും കൊല്ലപ്പെച്ചതായാണ് വിവരം.  ഈ ഉപകരണ ആക്രമണങ്ങള്‍ 'എല്ലാ പരിധികളും നിയമങ്ങളും റെഡ് ലൈനുകളും' മറികടന്നുവെന്നും 'നിരപരാധികളായ ആളുകളെ ശ്രദ്ധിച്ചില്ലെന്നും ഹിസ്ബുല്ല നേതാവ് നസ്‌റല്ല പറഞ്ഞു.

    ചൊവ്വാഴ്ച ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയും ബുധനാഴ്ച വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കുകയും ചെയ്ത സംഭവങ്ങളില്‍ 2,600-ലധികം പേര്‍ക്ക് പരിക്കേറ്റു.

   ഈ ആക്രമങ്ങളിലൂടെ ഇസ്രായേലിന്റെ മൊസാദ് ചാര ഏജന്‍സി ഹിസ്ബുല്ലയെ ലക്ഷ്യമിട്ടതായി ഒന്നിലധികം സ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളെക്കുറിച്ച് ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല, എന്നാല്‍ ബുധനാഴ്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റ് 'യുദ്ധത്തിന്റെ ഒരു പുതിയ ഘട്ടം' പ്രഖ്യാപിച്ചു. വടക്കന്‍ മേഖലയിലേക്ക് യുദ്ധം മാറുകയാണെന്നാണ് യോവ് ഗാലന്റ് പ്രഖ്യാപിച്ചത്.