ക്യൂബെക്ക് ലിബറല്‍ നേതൃത്വത്തിന് പാബ്ലോ റോഡ്‌റിഗസ് മന്ത്രിസ്ഥാനം രാജിവെക്കും

ക്യൂബെക്ക് ലിബറല്‍ നേതൃത്വത്തിന് പാബ്ലോ റോഡ്‌റിഗസ് മന്ത്രിസ്ഥാനം രാജിവെക്കും


ക്യൂബെക്ക്: ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വം വഹിക്കാന്‍ ഫെഡറല്‍ ഗതാഗത മന്ത്രി പാബ്ലോ റോഡ്രിഗസ് മന്ത്രിസഭയില്‍ നിന്ന് രാജിവെക്കും. ഉറവിടം വ്യക്തമാക്കാതെ ലാ പ്രസ്സും കനേഡിയന്‍ പ്രസ്സുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ക്യൂബെക്ക് ലെഫ്റ്റനന്റ് കൂടിയായ റോഡ്രിഗസ് ഗാറ്റിനോവില്‍ തന്റെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപതെരഞ്ഞെടുപ്പില്‍ ലാസല്ല- എണാര്‍ഡ്- വെര്‍ഡൂണ്‍ സീറ്റ് ബ്ലോക്ക് ക്യൂബെക്കോയിസ് നേടിയതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വന്നത്. 

കുറച്ചു മുമ്പുതന്നെ റോഡ്രിഗസിന്റെ തീരുമാനമെടുത്തിട്ടുണ്ടെന്നം നന്നായി ചിന്തിച്ചിട്ടാണ് നടപടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

2022-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് ഡൊമിനിക് ആംഗ്ലേഡ് രാജിവച്ചതുമുതല്‍ ക്യൂബെക്ക് ലിബറലുകള്‍ക്ക് നേതൃസ്ഥാനത്ത് ആളുണ്ടായിരുന്നില്ല. 

ലിബറല്‍ നേതൃത്വത്തിലേക്ക് പാബ്ലോ റോഡ്രിഗസ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഏതാനും ആഴ്ചകളായി പ്രചരിച്ചിരുന്നു. ലാസല്ലെഎമാര്‍ഡ്‌വെര്‍ഡൂണിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് വരെ കാത്തിരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

ക്യൂബെക്ക് ലിബറല്‍ നേതൃത്വത്തിന് പാബ്ലോ റോഡ്‌റിഗസ് മന്ത്രിസ്ഥാനം രാജിവെക്കും