ബൈഡനേയും കമലയേയും ആരും കൊല്ലാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് മസ്‌ക്; വിവാദമായപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്തു

ബൈഡനേയും കമലയേയും ആരും കൊല്ലാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് മസ്‌ക്; വിവാദമായപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്തു


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡനേയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനേയും ആരും കൊല്ലാന്‍ പോലും ശ്രമിക്കുന്നില്ലെന്ന പോസ്റ്റ് ഡിലീറ്റ് ചെയ്ത് ടെക് ബില്ല്യനയര്‍ എലോണ്‍ മസ്‌ക്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വധശ്രമത്തിന് പിന്നാലെയാണ് മസ്‌ക് വിവാദ കമന്റിട്ടത്. 

ചിലര്‍ ഡൊണാള്‍ഡ് ട്രംപിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് എക്സിലെ ഒരു ഉപയോക്താവ് എലോണ്‍ മസ്‌കിനോട് ചോദിച്ചു. ഇതിനുള്ള മറുപടിയായാണ് മക്‌സ് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ആരും കൊല്ലാന്‍ പോലും ശ്രമിക്കുന്നില്ലെന്ന് കുറിച്ചത്. 

ഇതോടെ മസ്‌കിന്റെ മറുപടിയെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തി. അതിനു പിന്നാലെയാണ് കമന്റ് മുക്കി മസ്‌ക് രക്ഷപ്പെട്ടത്.