ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു; നിരക്ക് കുറയ്ക്കല്‍ നാല് വര്‍ഷത്തിനുശേഷം

ഫെഡറല്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു; നിരക്ക് കുറയ്ക്കല്‍ നാല് വര്‍ഷത്തിനുശേഷം

ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് അര ശതമാനം കുറച്ചു. നാല് വർഷങ്ങൾക്ക് ശേഷമാണ് ഫെഡ് കേന്ദ്ര പലിശ നിരക്ക് കുറക്കുന്നത്. സാമ്പത്തിക മേഖല ഉത്തേജിപ്പിക്കാനുള്ള തീരുമാനമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പലിശ നിരക്ക് കുറച്ചിരിക്കുന്നത്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നും ഫെഡറൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.