കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രജിത്ത് (28) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ചെറുവത്തൂര്‍ സ്വദേശി ഷിബിന്‍ രാജ് (19), കരിന്തളം കൊല്ലമ്പാറ സ്വദേശി കെ ബിജു (38), കിണാവൂര്‍ സ്വദേശി രതീഷ് (32), കിണാവൂര്‍ സ്വദേശി സന്ദീപ് (38) എന്നിവരാണ് മരിച്ച മറ്റ് നാലു പേര്‍.
അപകടത്തില്‍ പരിക്കേറ്റ് നൂറോളം പേരാണ് ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. സംഭവത്തില്‍ ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ ഏഴു പേര്‍ക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നയാള്‍ക്കുമെതിരേ നീലേശ്വരം പൊലീസ് കേസെടുത്തിരുന്നു.
അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ ഒക്ടോബര്‍ 28ന് അര്‍ധരാത്രി 12 മണിയോടെയാണു പടക്കപ്പുരയ്ക്കു തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനു സമീപത്തു തന്നെയാണു പടക്കങ്ങള്‍ പൊട്ടിച്ചിരുന്നത്. ഇതില്‍ നിന്നുള്ള തീപ്പൊരി വീണു പടക്കശേഖരം പൊട്ടിത്തറിക്കുകയായിരുന്നു. തെയ്യം കാണാനും അനുഗ്രഹം തേടാനുമായി വന്‍ ജനക്കൂട്ടമാണു ക്ഷേത്രത്തിലുണ്ടായിരുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകട വ്യാപ്തി വര്‍ധിപ്പിച്ചു.