വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഭരണത്തിലെത്തുമ്പോള്‍ സൗത്ത് ഡക്കോട്ട ഗവര്‍ണര്‍ ക്രിസ്റ്റി നോം ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റിന്റെ സെക്രട്ടറിയാകും.
നേരത്തെ സ്റ്റീഫന്‍ മില്ലറേയും ടോം ഹോമാനേയും പ്രമുഖ സ്ഥാനങ്ങളില്‍ നിയമിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുകയെന്ന സൂചന ഇതിനകം ശക്തമായിട്ടുണ്ട്.
നോമിനെ തെരഞ്ഞെടുത്തതിലൂടെ താന്‍ മുന്‍ഗണന നല്‍കുന്ന ഒരു ഏജന്‍സിയുടെ തലപ്പത്ത് വിശ്വസ്തനായ ഒരാള്‍ ഉണ്ടാകുമെന്ന് ട്രംപ് ഉറപ്പുനല്‍കുന്നു. അത് അദ്ദേഹത്തിന്റെ ആഭ്യന്തര അജണ്ടയില്‍ പ്രധാനമാണ്.
കഴിഞ്ഞ തവണ ട്രംപ് അധികാരത്തിലേറിയപ്പോള്‍ ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രക്ഷുബ്ധത പ്രത്യക്ഷമായിരുന്നു. ഡിഎച്ച്എസിന് അഞ്ച് വ്യത്യസ്ത തലവന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ രണ്ട് പേര്‍ മാത്രമാണ് സെനറ്റ് സ്ഥിരീകരിച്ചത്. ഏജന്‍സിക്ക് 60 ബില്യണ്‍ ഡോളറിന്റെ ബജറ്റും ലക്ഷക്കണക്കിന് ജീവനക്കാരുമുണ്ട്.
മുമ്പ് സൗത്ത് ഡക്കോട്ടയുടെ പ്രതിനിധിയായിരുന്ന നോം യു എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍, ഇമിഗ്രേഷന്‍, കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് മുതല്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി, യു എസ് സീക്രട്ട് സര്‍വീസ് എന്നിവ ഉള്‍പ്പെടെ നിരവധി ചുമതലകള്‍ നിലവിലുണ്ട്.
ഒരിക്കല്‍ ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷോര്‍ട്ട് ലിസ്റ്റില്‍ നോമിന്റെ പേരുണ്ടായിരുന്നു.