വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഓവല്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ജനുവരിയില്‍ 'സുഗമമായ മാറ്റം' പ്രതീക്ഷിക്കുന്നതായി ബൈഡന്‍ പറഞ്ഞു. ഇരുനേതാക്കളും ഹസ്തദാനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഉത്തരവേദിത്വമേറ്റെടുക്കുന്ന പ്രസിഡന്റിന് ആതിഥേയത്വം വഹിക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിന്റെ ഭാഗമായാണ് ബൈഡന്‍ കൂടിക്കാഴ്ചയ്ക്ക് ട്രംപിനെ ക്ഷണിച്ചത്. എന്നാല്‍ ഈ രീതി 2020ലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ട്രംപ് കാണിച്ചിരുന്നില്ല.