തിരുവനന്തപുരം: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിലെയും ചേലക്കര നിയമസഭ മണ്ഡലത്തിലെയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയില്‍ പോളിങ് 72 ശതമാനത്തിന് മുകളിലാണ് പോളിംഗ് എന്നാണ് ആദ്യഘട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. വയനാട്ടില്‍ പോളിംഗ് ശതമാനം 64.53 ശതമാനം രേഖപ്പെടുത്തിയതായാണ് സൂചന.
ചേലക്കരയിലെ ബൂത്തുകളില്‍ പോളിങ് സമയത്തിന് ശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണഅടായിരുന്നു. ചേലക്കരയിലെ പോളിങ് ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. വയനാട്ടില്‍ പോളിങ് കുറഞ്ഞെങ്കിലും വിജയത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
ചേലക്കരയില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,53,673 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ തവണ വൈകിട്ട് ആറ് മണിവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് പോള്‍ ചെയ്തത്.