ഇസ്രായേല്‍ പദ്ധതികള്‍ ചോര്‍ത്തിയ സി ഐ എ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഇസ്രായേല്‍ പദ്ധതികള്‍ ചോര്‍ത്തിയ സി ഐ എ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


വാഷിംഗ്ടണ്‍: സി ഐ എ ഉദ്യോഗസ്ഥനായ ആസിഫ് വില്ല്യം റഹ്മാനെ എഫ് ബി ഐ കംബോഡിയയില്‍ അറസ്റ്റ് ചെയ്തു. ഇറാനെതിരെയുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ചോര്‍ത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. റഹ്മാനെ ഗുവാമിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 

ദേശീയ പ്രതിരോധ വിവരങ്ങള്‍ അനധികൃതകമായി കൈമാറിയെന്ന കുറ്റമാണ് വിര്‍ജിനിയ കോടതി ഇയാള്‍ക്കെതിരെ കഴിഞ്ഞ ആഴ്ച ചുമത്തിയിരിക്കുന്നത്. 

യു എസ് ചാര ഉപഗ്രഹങ്ങള്‍ ശേഖരിച്ച ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യുന്ന നാണല്‍ ജിയോസ്‌പേഷ്യല്‍- ഇന്റലിജന്‍സ് ഏജന്‍സിയാണ് രേഖകള്‍ തയ്യാറാക്കിയത്. 

സി ഐ എയ്ക്ക് വേണ്ടി വിദേശത്ത് ജോലി ചെയ്തിരുന്ന റഹ്മാന്‍ വ്യാഴാഴ്ച ഗുവാമില്‍ ഹാജരാകാനിരിക്കുകയായിരുന്നു. രേഖകളിലെ വിവരങ്ങള്‍ വിവരങ്ങള്‍ തരം തിരിക്കുകയും ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ കുറിച്ച് വെളിച്ചം വീശുന്ന ഉപഗ്രഹ ചിത്രങ്ങളുടെ വ്യാഖ്യാനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങള്‍ കഴിഞ്ഞ മാസമാണ് ടെലിഗ്രാമില്‍ പ്രചരിച്ചത്. രേഖകള്‍ എവിടെ നിന്നാണ് ചോര്‍ന്നതെന്ന് അറിയില്ലെന്നും ചോര്‍ച്ചയുടെ യഥാര്‍ഥ ഉറവിടം അന്വേഷിക്കുകയാണെന്നും യു എസ് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. 

തന്ത്രപ്രധാനമായ വിവരങ്ങളിലേക്കുള്ള ആക്‌സസ് ഉപയോഗിച്ച് റഹ്മാന്‍ അതീവ രഹസ്യമായ സുരക്ഷാ ക്ലിയറന്‍സ് നടത്തിയതായി കോടതി രേഖകള്‍ പറയുന്നു. സി ഐ എയിലെ ക്ലാസിഫൈഡ് മെറ്റീരിയലുകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഈ കാര്യം സാധ്യമാകും. 

റഹ്മാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സി ഐ എ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു. പ്രതിരോധ വകുപ്പിലേയും ഇന്റലിജന്‍സ് കമ്യൂണിറ്റികളിലേയും പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നാണ് ചോര്‍ച്ചയെ കുറിച്ചുള്ള അന്വേഷണത്തെ സംബന്ധിച്ച് എഫ് ബി ഐ വിശദമാക്കിയത്.