ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്ന് പ്രിയങ്കക്കെതിരെ പരാതി

ആരാധനാലയവും മതചിഹ്നങ്ങളും ഉപയോഗിച്ചെന്ന് പ്രിയങ്കക്കെതിരെ പരാതി


കല്‍പറ്റ: ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച് വയനാട് യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ എല്‍ ഡി എഫ് പരാതി നല്‍കി.  എല്‍ ഡി എഫ് വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. വയനാട്ടിലെ ക്രൈസ്തവ ദേവാലയമായ പള്ളിക്കുന്ന് പള്ളിയില്‍ കഴിഞ്ഞ മാസം ഒക്ടോബര്‍ 10ന് പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു.

പള്ളിക്കുന്ന് പള്ളിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രിയങ്ക വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ഥന നടത്തിയിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി തെരഞ്ഞെടുപ്പ് പ്രാചാരണത്തിനായി ഉപയോഗിച്ചെന്നും ദേവാലയത്തില്‍ വച്ച് പ്രിയങ്ക വോട്ട് അഭ്യര്‍ഥിച്ചെന്നുമാണ് എല്‍ ഡി എഫിന്റെ പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെന്നും എല്‍ ഡി എഫ് ആരോപിച്ചു.