ചൈനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി: 35 പേര്‍ മരിച്ചു; 43 പേര്‍ക്ക് പരിക്ക്

ചൈനയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി: 35 പേര്‍ മരിച്ചു; 43 പേര്‍ക്ക് പരിക്ക്


സുഹായ്: തെക്കന്‍ ചൈനയിലെ സുഹായ് നഗരത്തില്‍ ഒരു സ്പോര്‍ട്സ് സെന്ററില്‍ 62കാരന്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചു കയറ്റി. 35 പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരിക്കേല്‍്ക്കുകയും ചെയ്തതായി ചൈനയുടെ സ്റ്റേറ്റ് ടെലിവിഷന്‍ സി സി ടി വി റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്പോര്‍ട്സ് സെന്ററിന് പുറത്തുള്ള റോഡില്‍ അരാജകമായി കാറോടിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു. റോഡില്‍ കിടന്ന പരിക്കേറ്റവര്‍ക്കും മരിച്ചവര്‍ക്കും ചുറ്റും ആളുകള്‍ തടിച്ചു കൂടി. 

നഗരത്തില്‍ സിവില്‍, മിലിട്ടറി എയര്‍ ഷോ നടക്കുന്നതിനാല്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആക്രമണം അരങ്ങേറുകയായിരുന്നു. 

പരിക്കേറ്റവരില്‍ പലരും പ്രായമായവരും കൗമാരക്കാരും കുട്ടികളുമാണ്. 

രാത്രി 7:48ന് സ്പോര്‍ട്സ് സെന്ററിന് പുറത്ത് കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ചെറിയ കാര്‍ ഓടിച്ചുകയറ്റിയ് ഫാന്‍ എന്ന് പേരുള്ള ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.