മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു

മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു


ഇംഫാല്‍: മണിപ്പുരിലെ അഞ്ച് താഴ്വാര ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ചു. ക്രമസമാധാന നില പുനരവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് ആഭ്യന്തര വകുപ്പ് കമ്മിഷണര്‍ എന്‍ അശോക് കുമാര്‍ അറിയിച്ചു.

സെപ്റ്റംബര്‍ പത്തിനാണ് ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്. 13ന് സോപാധികമായി ഇളവുകള്‍ നല്‍കിയിരുന്നു. പൊതുതാത്പര്യം കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

പരാജയപ്പെട്ട ഡി ജി പിയെയും സുരക്ഷാ ഉപദേഷ്ടാവിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. പ്രക്ഷോഭം സംഘര്‍ഷഭരിതമായതോടെ വിദ്യാര്‍ഥികളും പൊലീസുകാരും ഉള്‍പ്പെടെ എണ്‍പതിലധികം പേര്‍ക്കു പരുക്കേറ്റിരുന്നു.