വനിതാ ഡോക്ടറെ രോഗി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വനിതാ ഡോക്ടറെ രോഗി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍


ആലപ്പുഴ : വണ്ടാനം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മദ്യലഹരിയിലായിരുന്ന രോഗി ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സര്‍ജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ആക്രമിച്ചതിന് ശേഷം ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞു.

നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.