വാക്കുതര്‍ക്കം; നടന്‍ വിനായകനെ ഹൈദരബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

വാക്കുതര്‍ക്കം; നടന്‍ വിനായകനെ ഹൈദരബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു


ഹൈദരബാദ്: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ വിനായകനെ ഹൈദരബാദ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ വിനായകനെ കയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 

ഗോവയിലേക്കു പോകാന്‍ കണക്ടിങ് വിമാനത്തിനു വേണ്ടിയാണ് വിനായകന്‍ ഹൈദരാബാദില്‍ ഇറങ്ങിയത്.

വിമാനത്താവളത്തിലെ ജീവനക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണ് ഒടുവില്‍ കൈയേറ്റത്തില്‍ കലാശിച്ചത്. നിലവില്‍ വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുകയാണ്.