ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്

ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്


പുത്തന്‍കുരിശ് : യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ കബറടക്കും.

മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്ജലി അര്‍പ്പിക്കും. സഭാ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ് ദിവന്നാസിയോസ് ജോണ്‍ കവാക്, യുകെ ആര്‍ച്ച് ബിഷപ് അത്താനാസിയോസ് തോമ ഡേവിഡ് എന്നിവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം പുത്തന്‍കുരിശില്‍ എത്തിച്ചത്. നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പാത്രിയാര്‍ക്കാ സെന്ററില്‍ കബറടക്കശുശ്രൂഷ നടക്കുന്നതിന്റെ ഭാഗമായി ഇന്ന് പുത്തന്‍കുരിശില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്