23 വർഷത്തിന് ശേഷം വിഎംഎ വേദിയിൽ മഡോണ; സബ്രീന കാർപെന്ററും ചാർലി എക്സ്സിഎക്‌സും ഒപ്പം

23 വർഷത്തിന് ശേഷം വിഎംഎ വേദിയിൽ മഡോണ; സബ്രീന കാർപെന്ററും ചാർലി എക്സ്സിഎക്‌സും ഒപ്പം


ബാൾട്ടിമോർ: 23 വർഷത്തെ ഇടവേളയ്ക്കുശേഷം എംടിവി വീഡിയോ മ്യൂസിക് അവാർഡ്‌സ് (വിഎംഎ) വേദിയിൽ ഗംഭീര തിരിച്ചുവരവുമായി പോപ് ഇതിഹാസം മഡോണ. സബ്രീന കാർപെന്ററിനും ചാർലി എക്സ്സിഎക്‌സിനുമൊപ്പം ഒരുക്കിയ താരനിബിഡ പ്രകടനത്തോടെയാണ് 2026ലെ വിഎംഎ പുരസ്‌കാരച്ചടങ്ങിന് മഡോണ തുടക്കമിട്ടത്.

ബാൾട്ടിമോർ റേവൻസ്-ഡാലസ് കൗബോയ്‌സ് മത്സരം കാരണം ചടങ്ങിന്റെ സംപ്രേഷണം വൈകിയിരുന്നു. ഇതിനു പിന്നാലെ വേദിയിലെത്തിയ മഡോണ തന്റെ പുതിയ ആൽബമായ 'Confessions II'ലെ സബ്രീന കാർപെന്ററുമായുള്ള ഹൗസ്‌പോപ് സഹകരണ ഗാനം 'Bring Your Love' അവതരിപ്പിച്ചു. ഇരുവരുടെയും പ്രകടനം സദസ്സിനെ ആവേശത്തിലാഴ്ത്തി.

തുടർന്ന് അപ്രതീക്ഷിത അതിഥിയായി ചാർലി എക്സ്സിഎക്‌സ് വേദിയിലെത്തി. മഡോണയുടെ 'Danceteria'യുടെ റീമിക്‌സിനൊപ്പമായിരുന്നു ഇരുവരുടെയും പ്രകടനം. സെത്ത് റോജൻ, സോംബ്ര് , നടി ജൂലിയ ഗാർണർ എന്നിവരും മഡോണയുടെ ഓപ്പണിങ് പ്രകടനത്തിന്റെ ഭാഗമായി.

മഡോണയെ ആസ്പദമാക്കി ഒരുക്കാനിരുന്ന ബയോപിക്കിൽ ഗായികയുടെ വേഷം അവതരിപ്പിക്കാൻ നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന താരമാണ് ജൂലിയ ഗാർണർ. മഡോണയുടെ തിരിച്ചുവരവ് വിഎംഎ വേദിയിലെ ശ്രദ്ധേയ നിമിഷമായി മാറി. പതിറ്റാണ്ടുകളായി വിഎംഎയുടെ ഏറ്റവും ഓർമിക്കപ്പെടുന്ന നിരവധി പ്രകടനങ്ങൾക്ക് വേദിയായിട്ടുള്ള മഡോണ വീണ്ടും എത്തിയതോടെ ചടങ്ങിന് ആവേശകരമായ തുടക്കമാണ് ലഭിച്ചത്.

ഈ വർഷത്തെ വിഎംഎ പുരസ്‌കാരച്ചടങ്ങിന് അവതാരകനായി സ്‌നൂപ് ഡോഗാണ് എത്തിയത്. ഏകദേശം ഒരു ദശാബ്ദത്തിനുശേഷം ആദ്യമായാണ് വിഎംഎ ചടങ്ങ് വെസ്റ്റ് കോസ്റ്റിലേക്ക് തിരിച്ചെത്തുന്നത്.

ചടങ്ങിന് മുന്നോടിയായുള്ള റെഡ് കാർപെറ്റിൽ ടെയ്‌ലർ സ്വി്ര്രഫും ശ്രദ്ധേയയായി. കറുത്ത ഹാൾട്ടർ ബോഡിസ്യൂട്ടിനൊപ്പം തിളങ്ങുന്ന വെള്ളിനിറത്തിലുള്ള ഡ്രേപ്പ്ഡ് സ്‌കർട്ടണിഞ്ഞാണ് താരം എത്തിയത്.

2026ലെ എംടിവി വിഎംഎ പുരസ്‌കാരച്ചടങ്ങ് ഞായറാഴ്ച രാത്രി സിബിഎസിൽ തത്സമയം സംപ്രേഷണം ചെയ്തു. എംടിവിയിലും ഒരേസമയം സംപ്രേഷണം ചെയ്ത ചടങ്ങ് പാരമൗണ്ട് പ്ലസിലും ലഭ്യമായിരുന്നു.