71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകിട്ട് 6 നു പ്രഖ്യാപിക്കും

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകിട്ട് 6 നു പ്രഖ്യാപിക്കും


ന്യൂഡല്‍ഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വൈകുന്നേരം ആറ് മണിക്ക് പുരസ്‌കാര പ്രഖ്യാപനം നടക്കും. റാണി മുഖര്‍ജിയും വിക്രാന്ത് മാസിയുമാണ് മികച്ച നടിക്കും നടനുമുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്.

' മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ അഭിനയമികവിനാണ് റാണി മുഖര്‍ജിയെ മികച്ച നടിക്കുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്. '12വേ ഫെയില്‍' എന്ന സിനിമയിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കുന്നത്.

ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ'യും, '12വേ ഫെയിലും'. ഇരു താരങ്ങള്‍ക്കും അവരുടെ അഭിനയമികവിന് രാജ്യവ്യാപകമായി പ്രശംസകള്‍ ലഭിച്ചിരുന്നു. 2023ലെ ചിത്രങ്ങള്‍ക്കാണ് 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.