വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറിയുടെ ഓഫിസിലേക്കുള്ള മാധ്യമ പ്രവേശനത്തിന് വിലക്ക്

വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറിയുടെ ഓഫിസിലേക്കുള്ള മാധ്യമ പ്രവേശനത്തിന് വിലക്ക്


വാഷിംഗ്ടണ്‍ : വൈറ്റ് ഹൗസിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശന വിലക്ക് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടം  കര്‍ശനമാക്കി. വെള്ളിയാഴ്ച (ഒക്ടോബര്‍ 31) പുറപ്പെടുവിച്ച ഉത്തരവുപ്രകാരം, മുന്‍കൂട്ടി നിയമിച്ച അപ്പോയിന്റ്‌മെന്റ് ഇല്ലാതെ വൈറ്റ് ഹൗസ് പ്രസ് ഓഫീസിന്റെ പ്രധാന ഭാഗമായ 'അപ്പര്‍ പ്രസ്' മേഖലയിലേക്കുള്ള പ്രവേശനം ഇനി അംഗീകൃത പത്രപ്രവര്‍ത്തകര്‍ക്ക് പോലും  അനുവദിക്കില്ല

പുതിയ നിയമപ്രകാരം, പ്രസ് സെക്രട്ടറി കാരോളൈന്‍ ലെവിറ്റിന്റെയും മറ്റ് ഉന്നത കമ്മ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെയും ഓഫിസുകളിലേക്കും മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് പ്രവേശിക്കാനാവില്ല. 'സെന്‍സിറ്റീവ് രേഖകള്‍ സംരക്ഷിക്കാനുള്ള നടപടിയെന്നാണ്  ഭരണകൂടം ഈ നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും, എന്നും വൈറ്റ് ഹൗസ് അറിയിച്ചു. നിയമം മൂലം മാധ്യമപ്രവര്‍ത്തകരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വിവരലഭ്യതയ്ക്കുംമു ഉണ്ടാകാവുന്ന പ്രത്യാഘാതം സംബന്ധിച്ച് മാധ്യമ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു.