ഹാലോവീന്‍ വാരാന്ത്യത്തില്‍ മിഷിഗണില്‍ ഭീകരാക്രമണ ശ്രമം: എഫ്ബിഐ തടഞ്ഞു

ഹാലോവീന്‍ വാരാന്ത്യത്തില്‍ മിഷിഗണില്‍ ഭീകരാക്രമണ ശ്രമം: എഫ്ബിഐ തടഞ്ഞു


ഡെട്രോയിറ്റ്: ഹാലോവീന്‍ വാരാന്ത്യത്തില്‍ മിഷിഗണില്‍ നടക്കാനിരുന്ന ഭീകരാക്രമണ ശ്രമം എഫ്ബിഐ വിജയകരമായി തടഞ്ഞതായി ഏജന്‍സിയുടെ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു.

അന്തര്‍ദേശീയ ഭീകരവാദ ബന്ധമുള്ള ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത 'മള്‍ട്ടിപ്പിള്‍ സബ്ജക്റ്റ്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തതായും മറ്റുചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായും പട്ടേല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എഫ്ബിഐയുടെ അണ്ടര്‍കവര്‍ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ ചാറ്റ് ഗ്രൂപ്പുകള്‍ നിരീക്ഷിച്ചാണ് നടപടി സ്വീകരിച്ചത്. സംശയിക്കപ്പെടുന്നവര്‍ തോക്കുപയോഗ പരിശീലനം നേടിയിരുന്നുവെന്നും അവര്‍ 'പംപ്കിന്‍ ഡേ' എന്ന് വിളിച്ചിരുന്ന ഹാലോവീന്‍ ദിനത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കസ്റ്റഡിയിലായവരുടെ പ്രായം 16 മുതല്‍ 20 വരെയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

'ഡെട്രോയിറ്റില്‍ നടന്ന ജിഹാദി ഭീകരശ്രമം എഫ്ബിഐ തടഞ്ഞു' എന്ന് വൈറ്റ് ഹൗസിലെ ഭീകരവിരുദ്ധ വിഭാഗം ഡയറക്ടര്‍ സെബ് ഗോര്‍ക, സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.

ഇന്‍ക്സ്റ്റര്‍ മേഖലകളില്‍ നിയമനടപടികള്‍ നടന്നതായി ഡെട്രോയിറ്റ് എഫ്ബിഐ ഓഫീസ് വക്താവ് ഡിയര്‍ബോണ്‍ സ്ഥിരീകരിച്ചു. 'ഇപ്പോള്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയില്ല, എന്നും അദ്ദേഹം പറഞ്ഞു.

എഫ്ബിഐയുടെ നടപടിയെ അഭിനന്ദിച്ച മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍  നിയമസംരക്ഷണ ഏജന്‍സികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.