റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍


തിരുവനന്തപുരം: ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പെഴ്‌സണ്‍. ഇരുവരുടെയും നിയമനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.

സംവിധായകന്‍ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. അന്നത്തെ വൈസ് ചെയര്‍മാന്‍ പ്രേം കുമാറിന് പിന്നീട് ചെയര്‍മാന്റെ താത്കാലിക ചുമതല നല്‍കിയിരുന്നു.

അമല്‍ നീരദ്, ശ്യാം പുഷ്‌കരന്‍, നിഖില വിമല്‍, സിതാര കൃഷ്ണകുമാര്‍, സുധീര്‍ കരമന, ബി രാഗേഷ് ഉള്‍പ്പെടെ 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.