ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച 17 പേര്‍ അറസ്റ്റില്‍

ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ച 17 പേര്‍ അറസ്റ്റില്‍


ഡെറാഡൂണ്‍: പരീക്ഷയ്ക്കിടെ ഇലക്ട്രിക് ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 പേര്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡില്‍ സി ബി എസ് ഇ നടത്തിയ നവോദയ വിദ്യാലയ സമിതി ലാബ് അറ്റന്‍ഡന്റ് പരീക്ഷയ്ക്കിടെയായിരുന്നു സംഭവം. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഷൂസിലും മറ്റ് സ്വകാര്യ വസ്തുക്കളിലും ഒളിപ്പിച്ച നിലയിലായിരുന്നു ബ്ലൂടൂത്ത്. 17 ഇലക്ട്രിക്ക് ഉപകരണങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോട്വാലി, പട്ടേല്‍ നഗര്‍, ദലന്‍വാല പൊലീസ് സ്റ്റേഷനുകളില്‍ മൂന്ന് എഫ്ഐ ആറുകള്‍ ഇവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഉപകരണങ്ങള്‍ വിതരണം ചെയ്യ്ത ശൃംഖല കണ്ടെത്താനായി പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.